/indian-express-malayalam/media/media_files/uploads/2017/12/sabarimala-temple759.jpg)
കൊച്ചി: മുൻ നിലപാട് മാറ്റി, സുപ്രീം കോടതി വിധിക്കെതിരെ പുതിയ സംഘടനയെ മുൻനിർത്തി ആർ എസ് എസ് സമരത്തിന് ഒരുങ്ങുന്നു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയെ ആർ എസ് എസ് ആദ്യം അംഗീകരിച്ചിരുന്നു. മുഖപത്രമായ ജന്മഭൂമിയിലുൾപ്പടെ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ലേഖനവും മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ നിലപാട് മാറ്റിവച്ച് ശബരിമലയുടെ ആചാരങ്ങൾ സംരക്ഷിക്കാണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരത്തിനിറങ്ങുകയാണ്. അതിനായി ർ പുതിയ സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു.
"ശബരിമല കർമ്മസമിതി"എന്ന പുതിയ കൂട്ടായ്‍മക്ക് കീഴിൽ പ്രക്ഷോഭം നടത്താനാണ് ആർഎസ്എസ് ഒരുങ്ങുന്നത്. അഡ്വ. ഗോവിന്ദഭരതൻ, കെപി ശശികല ടീച്ചർ, എസ് ജെ ആർ കുമാർ എന്നിവരാകും പ്രക്ഷോഭത്തിന് നേതൃത്വം നൽകുക.
ആർഎസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്ററാണ് ശബരിമല കർമ്മസമിതി പ്രഖ്യാപിച്ചത്. ഇതേ ഗോപാലൻ മാസ്റ്റർ തന്നെയാണ് വിധി വന്ന അടുത്ത ദിവസം കോടതി വിധി മാനിക്കുന്നു എന്ന് വ്യക്തമാക്കിയത്. എന്നാൽ മുൻനിലപാടിനെ കുറിച്ചുളള​ മാറ്റത്തെ കുറിച്ച് വ്യക്തമാക്കാതെയാണ് ആർഎസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ ശബരിമല കർമ്മസമിതിയെ പ്രഖ്യാപിച്ചിട്ടുളളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
"സുപ്രീകോടതി വിധിയെ ആർഎസ്എസ് മാനിക്കുന്നു. ജാതി,ലിംഗ ഭേദമന്യേ എല്ലാ ഭക്തർക്കും ക്ഷേത്രങ്ങളിൽ തുല്യ അവകാശമാണുള്ളത്. വിധി നടപ്പാക്കുന്നതിന് മുമ്പ് വ്യത്യസ്ഥ തലങ്ങളിൽ അവശ്യമായ ബോധവത്കരണം ഉണ്ടാവണം." എന്നായിരുന്നു അദ്ദേഹം വിധി വന്ന ദിവസം വ്യക്തമാക്കിയത്. ഇത് മാതൃഭൂമി ദിനപത്രിൽ ഉൾപ്പടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ നിലപാട് പ്രഖ്യാപിച്ച ആർ എസ് എസ് നേതാവ് തന്നെയാണ് ഇപ്പോൾ കർമ്മസമിതിക്ക് പിന്തുണ നൽകുന്നത്.
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 10ന് സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ റോഡുപരോധം നടത്തും. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അന്നേദിവസം ഉപരോധങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ 17ന് എരുമേലിയിലും, നിലക്കലിലും ലക്ഷക്കണക്കിന് ഭക്തരെ അണിനിരത്തി ഉപവാസവും നാമജപയജ്ഞവും സംഘടിപ്പിക്കും.
അതേസമയം നിയമപരമായ പോരാട്ടങ്ങളും തുടരും. മുഖ്യമന്ത്രിമാർ, ഗവർണർമാർ, പ്രധാനമന്ത്രി, രാഷ്‌ട്രപതി തുടങ്ങി എല്ലാവരെയും സമീപിക്കാനാണ് കർമ്മസമിതിയുടെ തീരുമാനം. ഹിന്ദു ഐക്യവേദി, അയപ്പ സേവസമാജം, വിശ്വ ഹിന്ദു പരിഷത്ത് എന്നീ സംഘടനകൾക്ക് പുറമെ പന്തളം മുൻ രാജകുടുംബവും ശബരിമല കർമ്മ സമിതിയുടെ ഭാഗമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.