കണ്ണൂര്‍ : ആർ .എസ്.എസ് പൊന്ന്യം മണ്ഡൽ കാര്യവാഹക് നായനാർ റോഡിലെ പ്രവീണിനു വെട്ടേറ്റു .7 മണിയോടെയാണ് സംഭവം .ബൈക്കിൽ സഞ്ചരിക്കവേ കതിരൂർ പുല്യോട് വച്ച് മുഖം മൂടി ധരിച്ച സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു .ഉടൻ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോടേക്ക് മാറ്റി.

” ഏഴ് മണിക്കായിരുന്നു സംഭവം. കാലിനും കൈക്കും പരുക്കേറ്റയാളെ കോഴിക്കോടേക്ക് മാറ്റിയിട്ടുണ്ട്. മുഖംമൂടി ധരിച്ചതിനാല്‍ വെട്ടിയത് ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല ” എന്ന് കതിരൂര്‍ പൊലീസ് അറിയിച്ചു.

അക്രമത്തിന് പിന്നില്‍ സി .പി .എം ആണെന്ന് ആർ.എസ്.എസ് ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ