കതിരൂര്‍: പൊന്ന്യം നായനാര്‍ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷിനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
Read Also: എന്നെന്നും എന്റേത്; പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേർന്ന് ഭാവന
ജനുവരി 16-ന് പുലർച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാർ റോഡിൽ സ്റ്റീൽ ബോംബ് സ്‌ഫോടനം നടന്നത്. നായനാർ റോഡിലെ കതിരൂർ മനോജ് സേവാ കേന്ദ്രത്തിന് സമീപം ബോംബെറിഞ്ഞത് പ്രബേഷ് ആണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറയുന്നു. കതിരൂർ മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
Read Also: സഞ്ജുവിനായി കോഹ്‌ലി വഴിമാറുമോ? ന്യൂസിലൻഡ് പര്യടനത്തിലെ സാധ്യതകളിങ്ങനെ
ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജനുവരി 16 ന് നടന്ന സ്ഫോടനത്തിലെ യഥാർഥ ലക്ഷ്യം പൊലീസിന്റെ പിക്കറ്റ് പോസ്റ്റ് അല്ലായിരുന്നുവെന്നും സമീപത്തുള്ള കതിരൂർ മനോജ് സേവാകേന്ദ്രമായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി.