കൊല്ലം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് സിറ്റിങ് എംപ എന്‍കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍എസ്പി. സംസ്ഥാന സെക്രട്ടറി എഎ അസീസാണ് തീരുമാനം അറിയിച്ചത്. സീറ്റിനെ ചൊല്ലി യുഡിഎഫിലും ആര്‍എസ്പിയിലും രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മാത്രമാണ് ആര്‍എസ്പി മത്സരിക്കുന്നത്. ഇവിടെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രേമചന്ദ്രനെതിരെ സിപിഎം നടത്തുന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ആര്‍എസ്പി പറഞ്ഞു.

ബൈപാസ് ഉദ്ഘാനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നില്‍ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണം ദുഷ്ടലാക്കോടെയുള്ളതാണ്. എം.പി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും എ.എ അസീസ് ആരോപിച്ചു.

സിപിഎം ആരോപണങ്ങള്‍ക്കെതിരെ പാര്‍ട്ടി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്നും യോഗത്തില്‍ യുഡിഎഫ് നേതാക്കളും പങ്കെടുക്കുമെന്നും അസീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.