വൈദ്യുതി ബില്ല് 27,200 രൂപ; ‘ഷോക്കേറ്റ്’ ഉമ്മൻചാണ്ടി, കെഎസ്ഇബിക്ക് വിമർശനം

എത്ര രൂപയുടെ ഇളവ് കിട്ടുമെന്നു തിരക്കിയപ്പോള്‍, അതിപ്പോള്‍ പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

KMRL, കെഎംആർഎൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കൊച്ചി മെട്രോ ജനകീയ യാത്ര, UDF Janakeeya yatra, Oommen Chandi

കോവിഡ് ലോക്ക്ഡൗൺ കാലത്ത് തനിക്ക് 27,200 രൂപയാണ് വൈദ്യുതി ബില്ല് ലഭിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മൊത്തത്തില്‍ ഷോക്കടിപ്പിച്ച അനുഭവമാണ് ഉണ്ടായതെന്നു പറയാതെ വയ്യെന്നും മുൻ മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍ ആകുന്ന എനിക്ക് കിട്ടിയ ബില്‍ 27,200 രൂപയുടേതാണ്. ഇതില്‍ 7713 രൂപ കുടിശിക തുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എനിക്ക് വൈദ്യതി ബില്‍ കിട്ടിയിട്ടില്ല. എസ്എംഎസ് അയച്ചെന്നു ബോര്‍ഡ് പറയുന്നു. അതു കിട്ടിയതായി അറിവില്ല. കുടിശിക അടയ്‌ക്കേണ്ട എന്ന് ബോര്‍ഡിന്റെ മറ്റൊരു അറിയിപ്പ് കിട്ടി. കുടിശിക തുക മാറ്റിവച്ചാലും ബില്‍ 20,000 രൂപയ്ക്ക് മുകളിലാണ്,” ഉമ്മൻചാണ്ടി പറഞ്ഞു. ബില്ലിന്റെ ഫോട്ടോയും ഉമ്മൻചാണ്ടി പങ്കുവച്ചിട്ടുണ്ട്.

Read More: വെെദ്യുതി ബിൽ വർധനവ്: അധികതുക ഈടാക്കിയിട്ടില്ലെന്ന് കെഎസ്‌ഇബി കോടതിയിൽ

അധിക വൈദ്യുതി ബില്ലിൽ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വാർത്താ സമ്മാളനത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തനിക്ക് ഇത് പ്രകാരം എത്ര ഇളവ് ലഭിക്കുമെന്ന് ചോദിച്ചപ്പോൾ അധികൃതർ അതിപ്പോൾ പറയാൻ പറ്റില്ല എന്നാണ് പറഞ്ഞതെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. കോവിഡിന് മുമ്പുണ്ടായിരുന്ന വൈദ്യുത നിരക്ക് ഇനിയും നടപ്പാക്കിയിട്ടില്ലെന്നും ഉപഭോക്താവിന് നീതി കിട്ടണമെങ്കില്‍ ആ നിരക്കിലേക്ക് മടങ്ങിപ്പോകുക തന്നെ വേണമെന്നും മുൻ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്‍ഡിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചില…

Posted by Oommen Chandy on Friday, 19 June 2020

“കോവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്‍ഡിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും കോവിഡിന് മുമ്പുണ്ടായിരുന്ന വൈദ്യുത നിരക്ക് ഇനിയും നടപ്പാക്കിയിട്ടില്ല. ഉപഭോക്താവിന് നീതി കിട്ടണമെങ്കില്‍ ആ നിരക്കിലേക്ക് മടങ്ങിപ്പോകുക തന്നെ വേണം. ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ എനിക്കെത്ര രൂപയുടെ ഇളവ് കിട്ടുമെന്നു തിരക്കിയപ്പോള്‍, അതിപ്പോള്‍ പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി,” ഉമ്മൻചാണ്ടി പറഞ്ഞു.

ജനങ്ങൾക്ക് എല്ലാവര്‍ക്കും ഉണ്ടായത് പോലതന്നെ, മൊത്തത്തില്‍ ഷോക്കടിപ്പിച്ച അനുഭവമാണ് ഉണ്ടായതെന്നു പറയാതെ വയ്യ,” ഉമ്മൻചാണ്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read More: വൈദ്യുതി ബില്ലിലെ അധിക തുക: 50 ശതമാനം വരെ സബ്‌സിഡി അനുവദിക്കും, 40 യൂണിറ്റ് പരിധിയിലുള്ളവർ അധിക തുക നൽകേണ്ടതില്ല

സംസ്ഥാനത്ത് വൈദ്യുതി ഉപഭോക്താക്കൾക്ക് അമിത ബില്ല് വരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ ബിൽതുകയുമായി ബന്ധപ്പെട്ട് ഇളവുകൾ വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 40 യൂണിറ്റ് വരെ സൗജന്യമായോ കുറഞ്ഞ നിരക്കിലോ വൈദ്യുതി ഉപയോഗിച്ചിരുന്നവരിൽ നിന്ന് മുൻ മാസങ്ങളിലെ അതേ ബിൽ തുക ഈടാക്കാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചിരുന്നുന. 40 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇത്തവണത്തെ ബില്ലിലെ അധിക തുകയുടെ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി അനുവദിക്കുന്നതിനും തീരുമാനമായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rs 27200 kseb bill for oommen chandy

Next Story
പന്ത്രണ്ടുകാരിയുടെ ആത്മഹത്യ; അമ്മ അറസ്റ്റിൽarrest, thodupuzha
The moderation of comments is automated and not cleared manually by malayalam.indianexpress.com