റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ മലയാള വിഭാഗം എഡിറ്ററായിരുന്നു

Rosscott Krishna Pillai, റോസ്‌കോട്ട് കൃഷ്ണപിള്ള, Malayalam Writer, ie malayalam

തിരുവനന്തപുരം: സി.വി. രാമന്‍പിള്ളയുടെ കൊച്ചുമകനും സാഹിത്യകാരനുമായ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്ത് ഇന്നു രാവിലെ 10.50നായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

സി.വി. രാമന്‍പിള്ളയുടെ മകള്‍ ഗൗരിയമ്മയുടെയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.ആര്‍. പിള്ളയുടെയും മകനാണ്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ മലയാള വിഭാഗം എഡിറ്ററായിരുന്നു. വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ മാധ്യമ യൂണിറ്റുകളില്‍ സേവനമനുഷ്ഠിച്ചു.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരത്തെ ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍നിന്നാണു വിരമിച്ചത്. കേന്ദ്ര പബ്ലിക്കേഷന്‍ ഡിവിഷനില്‍ മലയാളം അസിസ്റ്റന്റ് എഡിറ്റര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമായിരുന്നു.

ആസൂത്രണ കമ്മിഷന്റെ മാസിക ‘യോജന’ മലയാളം പതിപ്പിന്റെ സ്ഥാപക പത്രാധിപരാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘വാടാമല്ലി’, ‘ശാസ്ത്രശില്‍പ്പികള്‍’ (കഥകള്‍), ‘ചില്‍ഡ്രന്‍സ് ഇസ്ട്രേറ്റഡ് സയന്‍സ് ഡിക്ഷണറി’, ‘പക്ഷിനിരീക്ഷണം’, ‘ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങള്‍’ (വിവര്‍ത്തനം) എന്നിവയാണ് പ്രധാന കൃതികള്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

ഭാര്യ: കെ.ആര്‍ ഹേമകുമാരി. മക്കള്‍: രാധിക പിള്ള, ദേവിക പിള്ള (ഇരുവരും കൊച്ചി), ഗിരീഷ് ചന്ദ്രന്‍ (യുഎസ്). മരുമക്കള്‍: കെ.എസ്.ആര്‍ മേനോന്‍, മനോജ് കുമാര്‍, ദേബോറ.

റോസ്‌കോട്ട് കൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മുതിര്‍ന്ന തലമുറയിലെ ആദരണീയനായ പത്രപ്രവര്‍ത്തകനായിരുന്നു കൃഷ്ണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പത്രപ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ വ്യക്തിത്വം സ്ഥാപിച്ച അദ്ദേഹം പബ്ലിക് റിലേഷന്‍സ് ശാഖയ്ക്കും മൗലികമായ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rosscott krishna pillai passes away

Next Story
എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്sivasankar, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com