scorecardresearch

അഭ്യൂഹങ്ങൾ തള്ളി റോഷി അഗസ്റ്റിൻ; കേരള കോൺഗ്രസ് എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി

ഇടതുപക്ഷ മുന്നണിയുടെയും സർക്കാരിൻറെയും ഭാഗമായി കേരള കോൺഗ്രസ് എം മുന്നോട്ടുപോവുകയാണ്. ഇടതുഭരണം തുടരുമെന്നതിൽ യാതൊരു സംശയവുമില്ലമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു

ഇടതുപക്ഷ മുന്നണിയുടെയും സർക്കാരിൻറെയും ഭാഗമായി കേരള കോൺഗ്രസ് എം മുന്നോട്ടുപോവുകയാണ്. ഇടതുഭരണം തുടരുമെന്നതിൽ യാതൊരു സംശയവുമില്ലമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു

author-image
WebDesk
New Update
Roshy Augustine1

റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിൻറെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റമില്ലെന്നും ഇടതുമുന്നണിയുടെയും സർക്കാരിൻറെയും ഭാഗമാണ് പാർട്ടിയെന്നും അതുപോലെ തന്നെ തുടരുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. 

Advertisment

Also Read:ശബരിമലയിൽ കടുത്ത നിയന്ത്രണം; 11 മണി കഴിഞ്ഞാൽ കടത്തിവിടില്ല, മകരവിളക്കിന് 35,000 പേർ മാത്രം

മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിൽ രോഷാകുലനായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരള കോൺഗ്രസ് എം മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ച് അറിയില്ലെന്നും കേരള കോൺഗ്രസിനെക്കുറിച്ച് എക്കാലത്തും ഇത്തരം വാർത്തകൾ വന്നിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Also Read:ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് സഭ നേതൃത്വമൊന്നും ഇടപെട്ടിട്ടില്ല. അവർ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നവരല്ല. സംസ്ഥാന സർക്കാരിൻറെ കേന്ദ്ര സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൻറെ സാഹചര്യം ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സമരത്തിൽ എംഎൽഎമാരടക്കം പങ്കെടുത്തിട്ടുണ്ട്.

ഇടതുപക്ഷ മുന്നണിയുടെയും സർക്കാരിൻറെയും ഭാഗമായി കേരള കോൺഗ്രസ് എം മുന്നോട്ടുപോവുകയാണ്. ഇടതുഭരണം തുടരുമെന്നതിൽ യാതൊരു സംശയവുമില്ലമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അവിടെ തന്നെ ഉറച്ചു നിൽക്കുമെന്നുമാണ് മുന്നണി മാറ്റ അഭ്യൂഹങ്ങളെ സംബന്ധിച്ച് നേരത്തെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയിരുന്നത്.

Also Read:ബലാത്സംഗക്കേസ്; രാഹുലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

അതേസമയം യുഡിഎഫിലേക്ക് തിരികെപോകാൻ പാർട്ടിയിലെ ഒരുവിഭാഗത്തിൽ നിന്ന് സമ്മർദ്ദമുണ്ടെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. യുഡിഎഫ് നേതാക്കളും കേരള കോൺഗ്രസിനെ ക്ഷണിച്ചുകൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു. 16ന് കേരള കോൺഗ്രസ് എമ്മിൻറെ നിർണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തിൽ മുന്നണി മാറ്റം അടക്കം ചർച്ചയാകും. യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും.

Read More:ഇപി രാജഗോപാലിന് ഓടക്കുഴൽ പുരസ്‌കാരം

Kerala Congress M Kerala Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: