ആ​ലു​വ: ആ​ലു​വ​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് നൂ​റു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. ആ​ലു​വ-​പെ​രു​ന്പാ​വൂ​ർ റൂ​ട്ടി​ൽ മ​ഹി​ളാ​ല​യം ക​വ​ല​യി​ൽ പ​ടി​ഞ്ഞാ​റേ​പ​റ​ന്പി​ൽ അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണു സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​മാ​യ​ത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കവർച്ച. ഇന്നലെ രാവിലെ ഇവരുടെ കുടുംബം മമ്പുറത്ത് സന്ദർശനത്തിന് പോയതായിരുന്നു.

അ​ബ്ദു​ള്ള​യും കു​ടും​ബ​വും മ​ന്പു​റ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​വി​ലെ ഏ​ഴി​നു വീ​ടു​പൂ​ട്ടി പോ​യ​താ​ണ്. രാ​ത്രി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ​ത്. വീ​ടി​ന്‍റെ ഇ​രു​വ​ശ​ത്തും മ​റ്റു വീ​ടു​ക​ളി​ല്ല. വീടിന് പിന്നിലെ കതകിന്‍റെ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വാക്കത്തിയും പിക്കാസും വീടിനകത്ത് കണ്ടെത്തി. വീട് മുഴുവൻ വലിച്ച് വാരി പരിശോധിച്ച നിലയിലാണ്.

ഒ​ന്നി​ല​ധി​കം പേ​ർ മോ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​കാ​മെ​ന്നാ​ണ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം പൊ​ലീ​സ് പ​റ​യു​ന്ന​ത്. വീ​ട്ടി​ലെ എ​ല്ലാ മു​റി​ക​ളി​ലും മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യി​ട്ടു​ള്ള​തി​ന്‍റെ സൂ​ച​ന​ക​ളു​ണ്ട്. അ​ല​മാ​ര​ക​ളും മേ​ശ​യു​മൊ​ക്കെ വ​ലി​ച്ചു​വാ​രി പ​രി​ശോ​ധി​ച്ച നി​ല​യി​ലാ​ണ്. മ​ണി​ക്കൂ​റു​ക​ൾ മോ​ഷ്ടാ​ക്ക​ൾ വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ് ക​രു​തു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.