കൊച്ചി: വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ചൊവ്വാഴ്‌ച രാത്രിയാണ് മോഷണം നടന്നത്.

തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും മോഷണം പോയി. ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 15 പവനും പണവും മോഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് ക്ഷേത്രങ്ങളില്‍ മോഷണം നടന്നതായി കണ്ടെത്തിയത്. സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്‌ധരും പരിശോധനകള്‍ നടത്തി.

പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണം അറിഞ്ഞത്. തൃക്കപുരം ക്ഷേത്രത്തിലെ സ്ട്രോങ് റൂം തകര്‍ത്താണ് മോഷണം നടത്തിയത്. പുലര്‍ച്ചെ 2 മണിക്ക് ശേഷമാകാം മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമാകാം കവര്‍ച്ച നടത്തിയതെന്നാണ് സംശയം. തൊട്ടടുത്ത പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ ഒരേസമയമാകാം മോഷണം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ