തൃശൂർ: പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച. കയ്പമംഗലം ചാമക്കാലായിലാണ് വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയത്. 65 വയസുകാരിയായ ബീവാത്തുമ്മയാണ് കവർച്ചയ്ക്കിരയായത്. രാവിലെ ഒൻപതോടെയാണ് സംഭവം.

ഇവരുടെ പാസ്പോർട്ടും കൈവശമുണ്ടായിരുന്ന 4,000 രൂപയും കവർച്ച ചെയ്യപ്പെട്ടു. ഭർത്താവ് മരിച്ച വീട്ടമ്മ സംഭവ സമയം വീട്ടിൽ തനിച്ചാണുണ്ടായിരുന്നത്. വീട്ടിൽ കടന്ന അക്രമി ഇവരെ കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ