scorecardresearch
Latest News

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ദികളാക്കി കവര്‍ച്ച

മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്‍റെ വീട്ടിലാണ് മോഷണം നടന്നത്

കണ്ണൂർ: കണ്ണൂരിൽ വീട്ടുകാരെ ബന്ദികളാക്കി കവർച്ച. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചയോടെ വീട്ടിനകത്തേക്ക് മോഷണസംഘം കടക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന ഇരുവരേയും മോഷ്ടാക്കള്‍ ആയുധം കാണിച്ച് ഭയപ്പെടുത്തി.

തുടര്‍ന്ന് മോഷണസംഘം വിനോദിനേയും ഭാര്യയേയും കെട്ടിയിടുകയും വീട്ടിലെ ഉപകരണങ്ങള്‍, പണം, സ്വര്‍ണം എന്നിവയുമായി കടന്നുകളഞ്ഞു. നേരിയ പരുക്കുകളോടെ ഇരുവരെയും പിന്നീട് എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Robbery in kannur journalist and wife robbed