തൃശൂർ: തൃശൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. തളിക്കുളത്തെ ജ്വല്ലറിയിലാണ് ഇന്ന് പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്. ജുവല്ലറിയിൽ നിന്ന് ആറു കിലോ സ്വർണവും രണ്ടു കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്.

അന്യ സംസ്ഥാന തൊഴിലാളികളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ