പാലക്കാട്: പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിൽ വൻ കവർച്ച. മരുതറോഡ് കോ ഓപ്പറേറ്റിൽ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലെ ലോക്കർ തകർത്താണ് സ്വർണവും പണവും കവർന്നത്. ഏഴ് കിലോയിലധികം സ്വർണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.
വെളളിയാഴ്ചയാണ് ബാങ്ക് അടച്ചത്. ശനിയും ഞായറും ലോക്ക്ഡൗൺ ആയതിനാൽ ബാങ്ക് പ്രവർത്തിച്ചിരുന്നില്ല. തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂമിന്റെ അഴികൾ മുറിച്ച് മാറ്റിയതായി പൊലീസ് പറയുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Read More: സംസ്ഥാനത്ത് വാക്സിന് ക്ഷാമം; രണ്ട് ജില്ലകളില്‍ ഇന്ന് വിതരണം ഇല്ല