കൊച്ചി: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാരും അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസെടുത്തത്. കോർപ്പറേഷനും പിഡബ്ല്യുഡിയും അടക്കമുള്ളവർക്ക് കോടതി നോട്ടീസയച്ചു.

Read Also: യെച്ചൂരിയുടെ നിയമപോരാട്ടം വിജയിച്ചു; തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

നഗരത്തിലെ റോഡുകളുടെ സ്ഥിതി അതിവ ശോചനീയമാണെന്നും ടുവീലർ യാത്രക്കാർ അടക്കം ദുരിതമനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്ത്. കൊച്ചി കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്ക വട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ ഭാഗങ്ങളിൽ വാഹനമോടിക്കാൻ കഴിയില്ലെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.