scorecardresearch
Latest News

രാത്രി വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണേ…വഴികളിൽ അപകടം പതിയിരിക്കുന്നു

ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം

Accident Night Driving

വാഹനാപടകങ്ങൾ കൂടുതലും സംഭവിക്കുന്നത് രാത്രി ഏറെ വെെകിയാണ്. ദീർഘദൂര യാത്രകൾക്കിടയിലാണ് പല വൻ ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത്. ഒന്നു ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാവുന്നതാണ്. ഡ്രെെവിങ്ങിനു വേണ്ടത്ര​ പ്രാധാന്യവും ശ്രദ്ധയും നൽകണം. എത്ര നന്നായി ഡ്രെെവ് ചെയ്യുന്നവരാണെങ്കിലും രാത്രിയാത്ര പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആകണമെന്നില്ല.

രാത്രിയിൽ ഡ്രെെവ് ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉറക്കം തന്നെയാണ്. പല അപകടങ്ങളിലും വില്ലനായി എത്തിയിട്ടുള്ളത് ഉറക്കമാണ്. എത്രയൊക്കെ അതേകുറിച്ച് അറിവുണ്ടായിട്ടും പലരും അതിനെ ലാഘവത്തോടെയാണ് കാണുന്നത്. എന്നാൽ, ഒന്നു ശ്രദ്ധ പുലർത്തിയാൽ നിങ്ങളുടെ ജീവനെ മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മറ്റാരുടെയൊക്കെയോ പ്രിയപ്പെട്ടവരേയും നിങ്ങൾക്ക് രക്ഷിക്കാൻ സാധിക്കും.

Read Also: വളരെ ആത്മാർത്ഥതയുള്ള വിദ്യാർഥിനി, എല്ലാവരേയും സഹായിക്കാനുള്ള മനസ്സുണ്ട്; ഗോപികയെ ഓർക്കുമ്പോൾ

എത്ര മികച്ച ഡ്രൈവർ ആണെങ്കിൽ‍ പോലും രാത്രിയിലെ ഉറക്കമെന്ന പ്രശ്‌നത്തെ നേരിടാൻ വലിയ പ്രയാസമാണ്. രാത്രി നടക്കുന്ന പല അപകടങ്ങൾക്കും കാരണം ഇത്തരത്തിൽ‍ ഡ്രൈവറുടെ ഉറക്കം തന്നെയാകാം. പലപ്പോഴും ഡ്രൈവർ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നു എന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിങ് നിർത്തിവയ്‌ക്കണം.

തുടർച്ചയായി കോട്ടുവായിടുകയും കണ്ണ് തിരുമ്മുകയും ചെയ്യുക. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നുവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക. എന്നീ കാര്യങ്ങള്‍ ഉണ്ടെങ്കിൽ‍ നിർ‍ബന്ധമായും ഡ്രൈവിങ് നിർത്തിവയ്‌ക്കണം. വാഹനം വഴിയരികിൽ നിർത്തിയിട്ട് കുറച്ചു സമയം ഉറങ്ങുന്നതു നല്ലതാണ്. പാർക്ക് ലെെറ്റിട്ട ശേഷം വേണം വാഹനത്തിൽ കിടന്നുറങ്ങാൻ. അൽപ്പസമയം ഉറങ്ങിയാൽ ക്ഷീണം കുറയും. ഉറക്കക്ഷീണം മാറിയാൽ വീണ്ടും ഡ്രെെവിങ് തുടരാം.

Read Also: ആദ്യം ബുക്ക് ചെയ്‌ത ടിക്കറ്റ് ക്യാൻസൽ ചെയ്‌തു, വീട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഒരു ദിവസം മുൻപേ നാട്ടിലേക്ക് തിരിച്ചു; വഴിയിൽ പതിയിരുന്നത് മരണം

ദീര്‍ഘദൂര യാത്രയിൽ വാഹനങ്ങൾ‍ വഴിയരികിൽ‍ നിര്‍ത്തി കുറച്ചു വിശ്രമിക്കുന്നത് അപകടസാധ്യത കുറക്കും. കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതൽ ഉണ്ടാകും. എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കം തൂങ്ങിയും അമിത വേഗതയിലും ഒക്കെ ആയിരിക്കും വരുന്നത്.

ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം. ദൂരയാത്ര പോകേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഉറക്കം വരുന്ന പ്രശ്‌നം ഇല്ലാതാക്കാം. അതിന് ആദ്യം വേണ്ടത് നല്ല ഉറക്കം ലഭിക്കുക എന്നതാണ്. ദൂരയാത്രാ ഡ്രൈവിങ്ങിനു മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഏഴോ എട്ടോ മണിക്കൂർ‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിങ് തുടരുക. രാത്രിയിലെ ദൂരയാത്രകളിൽ വാഹനം നന്നായി ഓടിക്കാൻ വശമുള്ള വേറെ ആളെ കൂടി കൂടെ കൂട്ടുക. മാറി മാറി വാഹനം ഓടിക്കുന്നത് അപകട സാധ്യത കുറയ്‌ക്കാൻ നല്ലതാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Road accidents night driving alert