ഹൈദരാബാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയിൽ അപകടത്തിൽ പെട്ട് ഒന്നര വയസ്സുകാരിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. ബീഹാറില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകൾ അനാലിയ, ഡ്രൈവർ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. അനീഷിന്റെ ഭാര്യയും മൂത്തകുട്ടിയും ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്.
Read More: ഇന്ത്യയിൽ 5.8 ലക്ഷം ശസ്ത്രക്രിയകൾ മുടങ്ങിയേക്കും; ലോകത്താകെ 2.8 കോടി ശസ്ത്രക്രിയകളും
കുടുംബം സഞ്ചരിച്ച കാര്‍ നിസാമാബാദില്‍ വെച്ച് ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം. കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയെയും ഗുരുതര പരുക്കുകളോടെ നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബീഹാർ വാസ്ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്കൂളിൽ അധ്യാപകനാണ് അനീഷ്. അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. അദ്ദേഹവും അധ്യാപകനാണ്.