Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അപകടം; മഹാരാഷ്ട്രയിൽ അഞ്ച് മലയാളികൾ മരിച്ചു

മൂന്ന് വയസുള്ള കുട്ടിയടക്കം മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ

car accidnet,കാർ അപകടം, pala,പാലാ, kottayam pala,കോട്ടയം പാല, pala accident,പാല അപകടം, ie malayalam,ഐഇ മലയാളം

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. ട്രാവലർ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കൂടുതൽ പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. അപകടത്തിൽപ്പെട്ടവർ  മുംബൈയിൽനിന്നു ഗോവയ്ക്ക് പോകുകയായിരുന്നു.

നവിമുബൈയിലെ വാഷിയില്‍ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഉര്‍മുടി പാലത്തില്‍ നിന്ന് 50 അടി കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് വയസുള്ള കുട്ടിയടക്കം മരിച്ചതായാണ് റിപ്പോർട്ടുകൾ.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ സത്താറയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്. പരുക്കേറ്റവരെ കരാടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Road accident in maharashtra keralite dies

Next Story
ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ട്, നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ല: എൻഫോഴ്‌സ്‌മെന്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express