#MeTooIndia: മീ ടൂ ആരോപണത്തിന്റെ പശ്ചാതലത്തിൽ കൊച്ചി ബിനാലെ സഹസ്ഥാപകനും സെക്രട്ടറിയുമായ റിയാസ് കോമു ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും രാജി വെച്ചു. മീ ടൂ ആരോപണത്തിൽ പരിഹാരം ഉണ്ടാകുന്നത് വരെ റിയാസ് കോമു സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കും. ഇക്കാര്യം അന്വേഷിക്കാൻ ബിനാലെ ഫൗണ്ടേഷൻ പ്രത്യേക കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.

റിയാസ് കോമുവിനെതിരെ ബിനാലെ ഫൗണ്ടേഷന് പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത്തരത്തിലുള്ള വിഷയങ്ങളോട് വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ കമ്മിറ്റി രൂപികരിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ വ്യക്തമാക്കി. തങ്ങളുമായി ബന്ധപ്പെട്ടവരുടെ കരുതലും സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഫൗണ്ടേഷനുണ്ടെന്നും അത് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് റിയാസ് കോമുവിനെതിരെ മീ ടൂ ആരോപണം ഉയരുന്നത്. സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രകാരി കൂടിയായ യുവതി ആരോപണം ഉന്നയിച്ചത്. കൊച്ചിയില്‍ വിളിച്ചുവരുത്തി റിയാസ് കോമു ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ചിത്രകാരിയുടെ ആരോപണം. മീ ടൂ വെളിപ്പെടുത്തലുകള്‍ക്കായുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ആരോപണം.

കൊച്ചിയിലെത്തിയ തന്നോട് അദ്ദേഹം മോശമായി പെരുമാറുകയായിരുന്നെന്നും പേരു വെളിപ്പെടുത്താതെ എഴുതിയിരിക്കുന്ന പോസ്റ്റില്‍ പറയുന്നു. റൂമില്‍ അതിക്രമിച്ചു കയറി ബലമായി ചുംബിച്ചു, പിന്നീട് കൊച്ചിയിൽ താമസിച്ച സമയം വീണ്ടും അദ്ദേഹം ലൈംഗികാതിക്രമം നടത്തിയെന്നും പോസ്റ്റിൽ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാൻ പറ്റാതെ താൻ മരവിച്ച് പോയെന്നും യുവതി കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തോട് റിയാസ് കോമു ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളോട് പ്രതിബദ്ധതയുള്ള കലാകരനെന്ന നിലക്ക് താൻ മീ ടൂ ആരോപണങ്ങളെ പിൻതുണക്കുന്നു. തനിക്കെതിരായി ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട സംഭവം ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടുയും  വ്യാഖ്യാനിക്കപ്പെടുകയും ചെയ്തതിൽ  അതിയായ വിഷമമുണ്ട്.ആ വ്യക്തിയെ വിഷമിപ്പിച്ചതിൽ​ മാപ്പ് ചോദിക്കുന്നുവെന്നും ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ താൻ തയ്യാറാണെന്നും റിയാസ് കോമു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

My response to allegations against me.

A post shared by Riyas Komu (@komuriyas) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ