കൊച്ചി: റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. സാങ്കേതിക തരാറിനെ തുടർന്നായിരുന്നു നടപടി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. യാത്രക്കാർ എല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിൽ എത്തിച്ചു. വിമാനത്തിന്റെ പരിശോധനകളും തുടങ്ങിയിട്ടുണ്ട്.
യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടിയത്. പുലര്‍ച്ചെ 3.10ഓട് കൂടിയാണ് സംഭവം. കോഴിക്കോട്ടെക്കുള്ള യാത്രക്കാരായിരുന്നു വിമാനത്തില്‍ അധികവും ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച രാവിലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നിരുന്നു.
15 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമുള്ള IX 393 വിമാനം രാവിലെ 8.40 ന് പുറപ്പെട്ടെങ്കിലും അലാറം 9.10 ന് എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു.