തൊടുപുഴ: പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കവേണ്ടെന്നും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ നടപടികളും കൈക്കൊള്ളുമെന്നും വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ തമിഴ്‌നാടുമായി ബന്ധപ്പെട്ടിട്ടുണ്ട്.

അടിയന്തരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തമിഴ്‌നാട്ടില്‍ നിന്ന് ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് അറിയിപ്പ് കിട്ടിയാല്‍ അപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കുമെന്ന് ഇടുക്കി കലക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ നല്‍കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിയാര്‍ നിവാസികളിലെ ഭീതി അകറ്റാന്‍ 15 കൗണ്‍സിലേഴ്‌സ് തിങ്കളാഴ്ച മുതല്‍ ഫീൽഡ് പ്രവര്‍ത്തനം ആരംഭിക്കും.

Read More: ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ഡാം ഘട്ടംഘട്ടമായി തുറക്കും: സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഇവയാണ്

വെള്ളം പൊങ്ങിയാല്‍ മാറ്റി പാര്‍പ്പിക്കാന്‍ സുരക്ഷിത കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വെളിച്ചക്കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. പൊ ലീസില്‍ നിന്ന് 25 അസ്‌ക് ലൈറ്റുകള്‍ സജ്ജീകരിക്കും. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോൾ റൂം പ്രവര്‍ത്തനം തുടങ്ങും. ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.