Latest News

സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല

500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ്

Pinarayi Vijayan, CM Pinarayi Vijayan, LDF Government, LDF Ministry, Sworn in Ceremony, Sworn in Ceremony Updates, Sworn in Ceremony Latest News, Sworn in Ceremony Details, CM on Sworn in Ceremony, Latest Malayalam News, IE Malayalam

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

“കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നെെയിലും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നു. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ഉപദേശിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നതെന്നത് പരിഹാസ്യമാണ്,” ഹസന്‍ വ്യക്തമാക്കി.

“ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട് എല്ലാവരും ടിവിയിലിരുന്ന് സത്യപ്രതിജ്ഞ കാണണമെന്ന്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും,” ഹസന്‍ പറഞ്ഞു.

കെ.കെ.രമ വിട്ടുനിൽക്കും

കോഴിക്കോട്: കോവിഡ് വ്യാപനവും മരണനിരക്കും കുതിച്ചുയരുന്ന സാഹചര്യത്തിൽ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വിപുലമായി നടത്തുന്നത് അനൗചിത്യമാണെന്ന് ആർ എം പി ഐ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സ്വീകരിച്ച മാതൃകയാണ് ഇക്കാര്യത്തിൽ പിന്തുടരേണ്ടതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

ജനങ്ങളുടെ ജീവനു സുരക്ഷ നൽകേണ്ട ഭരണാധികാരികൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുക. ആർ എം പി ഐ യുടെ നിയമസഭാംഗം കെ.കെ.രമ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്നു വിട്ടുനിൽക്കുമെന്നും സെക്രട്ടറി എൻ.വേണു അറിയിച്ചു.

സത്യപ്രതിജ്ഞയ്ക്ക് ആളെക്കൂട്ടരുത്: വി മുരളീധരന്‍

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ അ‍ഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. മരണമടഞ്ഞ പ്രിയപ്പെട്ടവരെപ്പോലും അവസാനമായി ഒന്ന് കാണാനാവാതെ ഹൃദയംനൊന്ത് കഴിയുന്ന നൂറുകണക്കിന് മനുഷ്യരെ പരിഹസിക്കുന്നതാണ് ഈ സത്യപ്രതിജ്ഞാ മാമാങ്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

കുടുംബാംഗങ്ങളുടെയും സകല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വേണം സത്യപ്രതിജ്ഞയെന്ന് ഏത് ചട്ടമാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രിസഭായോഗം മാസങ്ങളായി ഓണ്‍ലൈനായാണ് ചേരുന്നതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്‍റെ സന്ദേശം കൂടിയാണ് ഓണ്‍ലൈന്‍ മന്ത്രിസഭായോഗങ്ങള്‍. ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ ലൈസന്‍സാണെന്ന മട്ടിലായിരുന്നു ഇടതുമുന്നണിനേതാക്കളുടെ കേക്കുമുറിച്ചുള്ള ആഘോഷമെന്ന് മുരളീധരന്‍ പറഞ്ഞു.

സത്യപ്രതിജ്ഞ ഓൺലൈൻ ആക്കി മാതൃക കാട്ടണം: പാർവതി തിരുവോത്ത്

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ വിമർശനങ്ങൾ ശക്തമാവുകയാണ്. 500 പേരെ ഉൾപ്പെടുത്തിയുള്ള ചടങ്ങ് തീർത്തും തെറ്റായ തീരുമാനമാണെന്ന് നടി പാർവതി തിരുവോത്ത്. ട്വിറ്ററിലൂടെയാണ് പാർവതിയുടെ പ്രതികരണം.

”വെർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃകയാകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം” സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാർവതിയുടെ ട്വീറ്റ്.

”500 പേർ എന്നത് മുഖ്യമന്ത്രിക്ക് വലിയൊരു സഖ്യ അല്ലെന്നാണ്. കേസുകളുടെ എണ്ണം ഉയരുകയാണ്, നമ്മൾ ഇതുവരെ അന്തിമഘട്ടത്തിൽ എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാൻ അവസരമുള്ളപ്പോൾ ഇത് തീർത്തും തെറ്റാണ്”, പാർവതി കൂട്ടിച്ചേർത്തു.

Also Read: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക 500 പേർ; ഇതൊരു വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

സർക്കാരിന്റെ നടപടിയെ ഞെട്ടലോടെയാണ് കാണുന്നതെന്നും പാർവതി വ്യക്തമാക്കി. ”സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ഒരു സംശയവും ഇല്ല. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വളരെ ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തനങ്ങൾ. അതേ സർക്കാരിന്റെ ഭാഗത്തുനിന്നുളള ഈ നടപടി തീർത്തും ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്”, പാർവതി ട്വിറ്ററിൽ കുറിച്ചു.

500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ്. പ്രതിപക്ഷ പാർട്ടികളിലെ പല യുവനേതാക്കളും ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങ് പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശൂരിലെ ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ ചികിൽസാ നീതിയുടെ ജനറൽ സെക്രട്ടറി ഡോ. കെ.ജെ പ്രിൻസാണ് ഹർജി സമർപ്പിച്ചത്. നാലു ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ സർക്കാർ തന്നെ ഉത്തരവ് ലംഘിക്കുകയാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

സർക്കാർ നടപടി പകർച്ചവ്യാധി വിരുദ്ധ നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും ലംഘനമാണ്. ഉത്തരവ് പാലിക്കാൻ സർക്കാരിന് തന്നെ ഉത്തരവാദിത്തമുണ്ട്. 150 മാധ്യമ പ്രവർത്തകരടക്കം 500 പേരെ പങ്കെടുപ്പിച്ചാണ് ചടങ്ങ്. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകണം. പരാതി നൽകിയിട്ടും നടപടിയില്ലെന്നും ട്രിപ്പിൾ ലോക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rising criticism over pinarayi vijayan government swear in ceremony with 500 guests

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com