തിരുവനന്തപുരം: ജയിൽ വകുപ്പിനെതിരായ ആരോപണം പിൻവലിച്ചില്ലെങ്കിൽ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ നിയമനടപടിയെടുക്കുമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലിൽ ഒട്ടേറെപ്പേർ സന്ദർശിച്ചെന്ന് സുരേന്ദ്രൻ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, ഈ ആരോപണത്തെ ജയിൽ വകുപ്പ് തള്ളി. സുരേന്ദ്രന്റെ ആരോപണം തെറ്റെന്നും ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ജയിൽവകുപ്പ് വ്യക്തമാക്കി. അമ്മ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍ എന്നിവരാണ് ഇതുവരെ സ്വപ്നയെ സന്ദര്‍ശിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്; 7066 പേർക്ക് രോഗമുക്തി

“ജയിൽ വകുപ്പിനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. സ്വർണ കടത്ത് കേസിലെ പ്രതിക്ക് ജയിലിൽ അനധികൃതമായി സന്ദർശക സൗകര്യം നൽകിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും,” ഋഷിരാജ് സിങ് പറഞ്ഞു.

മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയെ പലരും ജയിലിൽ സന്ദർശിച്ചെന്നാണ് സുരേന്ദ്രൻ ആരോപിച്ചത്. ഇത്തരം കൂടിക്കാഴ്‌ചയ്‌ക്ക് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നു. കസ്‌റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്‌ചകൾ നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.