Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

ഹർത്താലും അക്രമങ്ങളും; കേരളത്തിന് കറുത്ത ഞായർ

രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം

കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന അക്രമസംഭവങ്ങൾക്കിടയിൽ ഇന്നലെ രാത്രി ആർഎസ്എസ് കാര്യവാഹക് രാജേഷ് കൊലചെയ്യപ്പെട്ടത് കേരളത്തെയൊട്ടാകെ മുൾമുനയിലാക്കി. അർദ്ധരാത്രി ബിജെപി സംസ്ഥാനത്തൊട്ടാകെ ഹർത്താൽ പ്രഖ്യാപിച്ചത് ജനങ്ങൾ പലരും രാവിലെയാണ് അറിയുന്നത്. അപ്രതീക്ഷിതമായ ഹർത്താൽ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ജനങ്ങളെ ദുരിതത്തിലാക്കി.

അടിമുടി അക്രമവും ദുരിതവുമായി ഹർത്താൽ

രാത്രി വൈകി പ്രഖ്യാപിച്ച ഹർത്താലായതിനാൽ തന്നെ രാവിലെ ഇക്കാര്യം അറിയാൻ വൈകിയിരുന്നു. ഇതിനാൽ രാവിലെ കൊച്ചിയിലെ സ്വകാര്യ ബസുകളടക്കം സർവ്വീസ് നടത്തി. എന്നാൽ ഇവ ഏഴ് മണിക്ക് മുൻപ് തന്നെ സർവ്വീസ് അവസാനിപ്പിച്ചു.

ഹർത്താൽ ദിവസത്തിൽ ആദ്യം അടിപൊട്ടിയത് കൊല്ലത്താണ്. രാവിലെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി വോൾവോ ബസിന് കൊല്ലത്ത് വച്ച് മൂന്ന് യുവാക്കൾ കല്ലെറിഞ്ഞു. കല്ലേറിൽ ബസിന്റെ ഡ്രൈവർ സീറ്റിന് മുൻവശത്തെ ഗ്ലാസ് തകർന്നു. ഡ്രൈവർക്കും പരിക്കേറ്റു. ഇതേ തുടർന്ന് ബസ് കൊല്ലത്ത് സർവ്വീസ് അവസാനിപ്പിച്ചു. യാത്രക്കാരെ ഇറക്കിവിട്ടു. കുണ്ടറ മുക്കടയില്‍ ബിജെപി പ്രവര്‍ത്തകന്‍ പൊലീസുകരന്റെ തല അടിച്ചു പൊട്ടിച്ചു. നാന്തിരിക്കലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സിഐയുടെ ജീപ്പ് അടിച്ചു തകര്‍ത്തു. കൊല്ലം കാവനാടിന് സമീപം വോള്‍വോ ബസ്സിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ഡ്രാവര്‍ക്കും യാത്രക്കാര്‍ക്കും പരുക്കേറ്റു. മലബാര്‍ സിമന്റ്‌സിന്റെ വാഹനത്തിനു നേരെയും കല്ലേറുണ്ടായി.

ആലപ്പുഴയിൽ കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തിയതിനെ തുടർന്ന് സംഘർഷം ഉണ്ടായി. കെഎസ്ആർടിസി സ്റ്റാന്റിൽ​​ എത്തിയ ബിജെപി പ്രവർത്തകർ ഇവിടെ അക്രമം നടത്തി. ഇതേ തുടർന്ന് പൊലീസും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ തന്നെ കെഎസ്ആർടിസി യുടെ സർവ്വീസുകൾ സംസ്ഥാന വ്യാപകമായി നിർത്തിവയ്ക്കാൻ സംസ്ഥാന പൊലീസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.

രാവിലെ പതിനൊന്ന് മണിയോടെയാണ് കോട്ടയത്തും പാലക്കാടും പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചത്. കോട്ടയത്ത് തിരുനക്കരയിൽ പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർ ഇതര രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ ആക്രമിച്ചു. സിഐടിയു, സിപിഐ, മോട്ടോർ തൊഴിലാളി യൂണിയൻ തുടങ്ങി നിരവധി ഓഫീസുകളും കൊടിമരങ്ങളും ആക്രമിക്കപ്പെട്ടു. ഇവിടെ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ തിരിച്ചടിച്ചതോടെ രൂക്ഷമായ സംഘർഷം നടന്നു. സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകരെ ബിഎംഎസ് ഓഫീസ് ആക്രമിക്കുകയും ബിജെപി പ്രവർത്തകന്റെ കാർ തല്ലിത്തകർക്കുകയും ചെയ്തു.

പാലക്കാടും സമാനമായ നിലയിലായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. സിഐടിയുവിന്റെ നിർമ്മാണ തൊഴിലാളി യൂണിയൻ ഓഫീസ് ആക്രമിച്ച ബിജെപി പ്രവർത്തകർ, വാണിയംകുളത്ത് ഒരു ആംബുലൻസ് ആക്രമിക്കുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു.പത്തനം തിട്ടയിലും ഹർത്താലനുകൂലികളുടെ പ്രകടനം വഴിനീളെ കൊടിമരങ്ങളും വിവിധ ട്രേഡ് യൂണിയൻ ഓഫീസുകളും ആക്രമിച്ചു.

കണ്ണൂര്‍ തളിപ്പറമ്പില്‍ രണ്ട് കാറുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. വടകരയില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

ആരോപണ പ്രത്യാരോപണങ്ങൾ

ആര്‍എസ്എസ് കാര്യവാഹകിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സംസ്ഥാനത്ത് സിപിഎമ്മിന്റെ അക്രമ തേര്‍വാഴ്ചയാണ് നടക്കുന്നത്. രാജേഷിനെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു കുമ്മനത്തിന്റെ ആദ്യ പ്രതികരണം.

കൊലപാതകം സിപിഎമ്മിന്റെ മേലെ കെട്ടിവച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. കുടുംബപ്രശ്‌നങ്ങളെത്തുടർന്നുണ്ടായ കൊലപാതകത്തെ രാഷ്ട്രീയവൽക്കരിച്ച് നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കോടിയേരി.

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും ജനങ്ങളോട് ഒരു ഉത്തരവാദിത്വവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല.

പ്രതി മുൻ ആർഎസ്എസുകാരൻ? പിന്നിൽ കുമ്മനമെന്ന് തോക്കുസ്വാമി

ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മണിക്കുട്ടന്‍ നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നതായി റിപ്പോര്‍ട്ടുകൾ. പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം രാജേഷ് അടക്കമുള്ളവരുമായി ഇയാള്‍ തെറ്റിയിരുന്നു. ഇതോടെയാണ് ഇയാള്‍ സംഘടനയില്‍ നിന്നും പുറത്തായതെന്നും വാർത്തകൾ.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ ബിജെപി തന്നെയാണെന്ന ആരോപണവുമായി തോക്ക് സ്വാമി. യുടെ ആരോപണം. കേരള സംസ്ഥാന ബിജെപിയുടെ അഴിമതി മറയ്ക്കാന്‍ ബിജെപിയിലെ നരഭോജികള്‍ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റര്‍ കുമ്മനം നിങ്ങള്‍ ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കുമെനാണ് തോക്കുസ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

അതിവേഗ നടപടികളുമായി പൊലീസ്

തലസ്ഥാനത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിലെ പ്രധാനപ്രതികളെയെല്ലാം പോലീസ് ഉച്ചയോടെ പിടികൂടി. മണിക്കുട്ടനടക്കമുള്ള പ്രതികളെ പോലീസ് സാഹസികമായി ഓടിച്ചിട്ടാണ് പിടികൂടിയത്. മൊത്തം പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പിടിയിലായവരെ ഐജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തു.

കേന്ദ്ര ഇടപെടൽ, ആഭ്യന്തര വകുപ്പിന് പ്രശംസ?

സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ആര്‍എസ്എസ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് മതിപ്പ് പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

പിന്നിൽ രാഷ്ട്രീയ-വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

രാജേഷിനെ കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പോലീസ്. സംഭവത്തില്‍ എട്ടു പേര്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. പിടിയിലായവരില്‍ 6 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരും 4 പേര്‍ സഹായം നല്‍കിയവരുമാണെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ – വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. പ്രദേശത്ത് പ്രാദേശിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പോലീസ് പറഞ്ഞു.

ചെന്നിത്തലയുടെ ഉപവാസം; പരിഹാസ്യമെന്ന് കാനം

ബിജെപിയും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ അതിക്രമങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ആരംഭിച്ചു. കോഴിക്കോട് കിഡ്‍സൺ കോര്‍ണ്ണറിലാണ് ഉപവാസ സമരം. ചെന്നിത്തലയുടെ ഉപവാസം പരിഹാസ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ വീടിനു പുറത്തുള്ളവരെല്ലാം ഇന്ന് ഉപവാസത്തിലായിരിക്കും. സംസ്ഥാനത്ത്‌ ആഭ്യന്തര വകുപ്പ് പരാജയമല്ല. പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടുണ്ട്.

Chief Minister, Governor

ഗവർണർ ഇടപെട്ടു, മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചു വരുത്തി

തലസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും ഗവർണർ പി. സദാശിവം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. കുറ്റവാളികളെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചു.

വിലാപയാത്രയും ആക്രമപരന്പരയും, പൊലീസുകാരന് പരുക്ക്

രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തും ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനില്‍ കല്ലേറുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Riot in capital harthal political dramas black sunday for kerala

Next Story
തിരുവനന്തപുരത്ത് തീക്കളി: രാജേഷിന്റെ മൃതദേഹവുമായുളള വിലാപയാത്രയ്ക്കിടെ സംഘര്‍ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com