scorecardresearch

George Kurian in Varthamanam Podcast: മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും: ജോർജ് കുര്യൻ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പല കുപ്രചാരണങ്ങളും നടത്തുന്നുണ്ട്. ഇവ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പല കുപ്രചാരണങ്ങളും നടത്തുന്നുണ്ട്. ഇവ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

author-image
WebDesk
New Update
George Kurian Varthamanam

George Kurian in Varthamanam Podcast

George Kurian in Varthamanam Podcast: ആഴക്കടൽ ഖനനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാജ്യത്തെ മത്സ്യതൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് അദ്ദേഹം ഇക്കാര്യം വിഷയമാക്കിയത്. ആഴക്കടൽ ഖനനം മത്സ്യതൊഴിലാളികളെ ബാധിക്കില്ലെന്ന് സർക്കാർ പാർലമെന്റിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് പാലിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Advertisment

Also Read:ക്രിസ്ത്യാനികൾക്കെതിരായി രാജ്യത്ത് നീക്കങ്ങളില്ല; മുഖ്യധാരാ സഭകൾ മതപരിവർത്തനം നടത്തുന്നില്ല: ജോർജ് കുര്യൻ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പല കുപ്രചാരണങ്ങളും നടത്തുന്നുണ്ട്. ഇവ അടിസ്ഥാന രഹിതമാണ്. മത്സ്യതൊഴിലാളികൾ നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങൾക്കാണ് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി നൽകുന്നത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് ഡിജിറ്റെലൈസ് ചെയ്യുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

Also Read:തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അംഗങ്ങൾ ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുന്നു: ജോർജ് കുര്യൻ

Advertisment

വർത്തമാനകാല കേരള രാഷ്ട്രീയത്തിൽ ഏറ്റവും ജനപ്രിയനായ നേതാവാണ് സുരേഷ് ഗോപിയെന്നും രാഷ്ട്രീയത്തിനധീതമായുള്ള ജനപിന്തുള്ള അദ്ദേഹത്തിനുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം ഉൾപ്പടെയുള്ള കാര്യങ്ങൾ വൻ സ്വീകാര്യതെയാണ് ലഭിച്ചത്. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ എതിരാളികളാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ബിജെപിയിലെ പ്രമുഖനേതാക്കൾക്കെല്ലാം എതിരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻമാരായി വരുന്നവർക്കെതിരെയെ്ല്ലം ഇത്തരം ആക്രമണം ഉണ്ടായിട്ടുണ്ട്. കുമ്മനം രാജശേഖനും കെ സുരേന്ദ്രനും ഇപ്പോൾ രാജീവ് ചന്ദ്രശേഖരനും ഇത്തരം സൈബർ ആക്രമണം നേരിടുന്നുണ്ട്- ജോർജ് കുര്യൻ പറഞ്ഞു. 

Also Read:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ല; സമഗ്ര സിനിമാനയം ഉടൻ: സജി ചെറിയാൻ

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വൻ നേട്ടം ഉണ്ടാക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. 1995 മുതൽ കേരളത്തിൽ ബിജെപിക്ക് വളർച്ചയുണ്ട്. എല്ലാ മതത്തിലുള്ളവരുടെയും വോട്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സമാഹരിക്കാൻ കഴിയുന്നുണ്ട്. ഇത്തവണ ഇതിൽ വൻ വർധനവുണ്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. \

സ്ഥാനം മോഹിച്ച് ബിജെപിയിൽ എത്തിയ വ്യക്തിയല്ല താനെന്നും സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയിൽ ഉറച്ചുനിൽക്കുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് ജെപി പ്രസ്ഥാനത്തിൽ ആകൃഷ്ടനായാണ് താൻ ജനസംഘത്തിൽ എത്തിയത്. അവിടെ നിന്നാണ് താൻ ബിജെപിയിൽ എത്തിയത്. താൻ ആർഎസ്എസ് പ്രവർത്തകനല്ലെന്നും ജെപി പ്രസ്ഥാനമാണ് തന്റെ രാഷ്ട്രീയ അടിത്തറയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ചിന്തയിലും നിലപാടിലും തനിക്ക് കൃത്യതയും വ്യക്തതയും ഉണ്ട്. അവ രാഷ്ട്രീയത്തിനധീതമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

Read More:ക്രിസ്ത്യാനികൾ കേരള കോൺഗ്രസിനൊപ്പം, സവർണ ഹിന്ദു വോട്ടുകൾ ബിജെപിക്ക്, ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസ് പൂജ്യമാണ്; വെള്ളാപ്പള്ളി നടേശൻ

Kerala Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: