/indian-express-malayalam/media/media_files/8GajeuilKwg08kO4Lt2L.jpg)
തീവ്ര വോട്ടർ പട്ടിക പുതുക്കൽ തുടങ്ങി
കണ്ണൂർ: 2025-ലെ തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ) ഭാഗമായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേരളത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ തോറും എത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് തുടക്കമായി. പൗര പ്രമുഖരുടെ വീടുകളിലാണ് ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത്.
Also Read:വീണ്ടും വിവാദമായി ഇപിയുടെ ആത്മകഥ; സിപിഎമ്മിനുള്ളിൽ അമർഷം, ജയരാജന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ
ഡിസംബർ നാലുവരെയാണ് വിവരശേഖരണം. ഈ ഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല. ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി ഏഴിനും. തദ്ദേശതെരഞ്ഞെടുപ്പിന് സമാന്തരമായുള്ള പട്ടിക പരിഷ്‌കരണം മാറ്റണമെന്ന രാഷ്ട്രീയപാർട്ടികളുടെ ആവശ്യം നിലനിൽക്കേയാണ് കേരളത്തിൽ വോട്ടർപട്ടിക പരിഷ്‌കരണം നടത്തുന്നത് എന്ന സവിശേഷതയും ഉണ്ട്.
Also Read:ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി
രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേകർക്ക് എന്യൂമറേഷൻ ഫോറം കൈമാറി എസ്ഐആറിന് തുടക്കമിട്ടിരുന്നു. കേരളപ്പിറവിദിനത്തിൽ തിരുവനന്തപുരം കുറ്റിച്ചൽ പൊടിയം ഉന്നതിയിൽനിന്നാണ് ആദ്യ എന്യൂമറേഷൻഫോറം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ കേൽക്കർ സ്വീകരിച്ചത്.
2025 ഒക്ടോബർ ഏഴിലെ പട്ടികയിലുള്ള എല്ലാവോട്ടർക്കും ബിഎൽഒ രണ്ട് എന്യൂമറേഷൻ ഫോറം നൽകും. ഒരെണ്ണം പൂരിപ്പിച്ച് നൽകണം. ഒരെണ്ണം സൂക്ഷിക്കാം. ഫോറം പൂരിപ്പിക്കുന്നതിനും ഓൺലൈനായി അപ് ലോഡ് ചെയ്യുന്നതിനും ബിഎൽഒയുടെ സഹായം കിട്ടുന്നുണ്ട്. കളർഫോട്ടോ ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്താം. ബിഎൽഒയ്ക്കൊപ്പം രാഷ്ട്രീയപ്പാർട്ടികൾ ചുമതലപ്പെടുത്തുന്ന ബൂത്ത് ലെവൽ ഏജന്റും (ബിഎൽഎ) വേണമെന്നാണ് നിർദേശം.
Read More:പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; പുകവലി ചോദ്യം ചെയ്തത് പ്രകോപനത്തിന് കാരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us