/indian-express-malayalam/media/media_files/2025/11/05/sir-kerala-2025-11-05-14-34-50.jpg)
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം അറിയേണ്ടതെല്ലാം
കൊച്ചി: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്‌ഐആർ)ത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ഡിസംബർ നാലുവരെയാണ് സംസ്ഥാനത്ത് എസ്‌ഐആർ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം തിരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർഥിച്ചിട്ടുണ്ട്.
എന്നാൽ, എസ്‌ഐആറിനൊപ്പം തന്നെ നിരവധി ആശങ്കകളും പൊതുജനങ്ങൾക്കുണ്ട്. എന്തൊക്കെ ചെയ്യണം എന്ന് കാര്യത്തിലും വോട്ടർമാരുടെ ഇടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. എസ്‌ഐആർ സംബന്ധിച്ച് വോട്ടർമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
Also Read:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർമാർ) ഡിസംബർ നാലുവരെയാണ് വോട്ടർമാരുടെ വീടുകളിൽ എത്തുന്നത്. 2025 ഒക്ടോബർ 27-ന് തയ്യാറാക്കിയ വോട്ടർപട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാർക്കും ബിഎൽഒമാർ രണ്ട് ഫോമുകൾ വീതമാണ് നൽകുന്നത്. ആദ്യതവണ വോട്ടറെ കണ്ടില്ലെങ്കിൽ രണ്ട് തവണ കൂടി ബിഎൽഒ ഭവനസന്ദർശനം നടത്തും.
വോട്ടർ ഇവ അറിയണം
വോട്ടർമാർ ബിഎൽഒ നൽകുന്ന ഫോമുകൾ പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം മറ്റ് രേഖകൾ ഒന്നും നൽകേണ്ടതില്ല. ബിഎൽഒ നൽകുന്ന ഫോമിൽ പേര്, വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ, ഫോട്ടോ, ക്യൂആർ കോഡ് എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
Also Read:ഇത് ചെയ്തില്ലെങ്കിൽ ജനുവരിയിൽ നിങ്ങളുടെ പാൻകാർഡ് നിർജ്ജീവമാകും
ഫോമിലെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ പുതിയ ഫൊട്ടൊ ഫോമിൽ പതിക്കണം. 2002-ലെ എസ്‌ഐആറിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ കൈമാറണം. ഇല്ലെങ്കിൽ അന്ന് പങ്കെടുത്ത ബന്ധുക്കളുടെ വിലരങ്ങൾ നൽകണം.
Also Read:ആധാറിലെ അപ്‌ഡേറ്റുകൾ ഇനി സ്വന്തമായി ചെയ്യാം; അറിയാം പുതിയ മാറ്റങ്ങൾ
ഫോമുകൾ പൂരിപ്പിച്ച് നൽകിയതിന് ശേഷം രസീത്് നിർബന്ധമായും വാങ്ങണം. പിന്നീടുള്ള എല്ലാ പരാതികൾക്കും രസീത് പ്രധാന രേഖയാണ്. ഫോം ഓൺലൈനായി പൂരിപ്പിക്കാനും സൗകര്യമുണ്ട്.
വിവരങ്ങൾക്ക് ബന്ധപ്പെടാം
എസ്ഐആർ പട്ടിക പരിശോധിക്കാൻ ceo.Kerala.gov.in പോർട്ടലിൽ Voters Search SIR 2002 എന്നീ ഭാഗങ്ങൾ പരിശോധിക്കാം. ബിഎൽഒയെ കണ്ടെത്താൻ voters.eci.gov.in എന്ന് പോർട്ടലിൽ പ്രസീദ്ധീകരിച്ച പട്ടിക പരിശോധിക്കണം. സംശയങ്ങൾക്കും പരാതികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻറെ ടോൾഫ്രീ നമ്പറായ 1950ത്തിൽ ബന്ധപ്പെടാവുന്നതാണ്.
Read More:ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന നിലയിൽ; സംഭവം അങ്കമാലിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us