scorecardresearch

സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗപരിധി നിലവില്‍

കാറും ബസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെല്ലാം വേഗപരിധി ഉയര്‍ത്തിയും ഇരുചക്ര വാഹനങ്ങള്‍ക്ക് വേഗം കുറച്ചുമാണ് ഗതാഗതവകുപ്പ് വേഗപരിധി പുനര്‍നിശ്ചയിച്ചത്.

കാറും ബസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെല്ലാം വേഗപരിധി ഉയര്‍ത്തിയും ഇരുചക്ര വാഹനങ്ങള്‍ക്ക് വേഗം കുറച്ചുമാണ് ഗതാഗതവകുപ്പ് വേഗപരിധി പുനര്‍നിശ്ചയിച്ചത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Helmet| Speed limit| Two wheeler

സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗപരിധി നാളെ നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ പുതുക്കിയ വേഗപരിധി ഇന്ന് നിലവില്‍ വരും. വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. കാറും ബസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെല്ലാം വേഗപരിധി ഉയര്‍ത്തിയും ഇരുചക്ര വാഹനങ്ങള്‍ക്ക് വേഗം കുറച്ചുമാണ് ഗതാഗതവകുപ്പ് വേഗപരിധി പുനര്‍നിശ്ചയിച്ചത്.

Advertisment

ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് ഒമ്പത് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, നാല് വരി ദേശീയ പാതയില്‍ 100, മറ്റ് ദേശീയപാത, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗം 70 കിലോമീറ്ററില്‍ നിന്ന് അറുപത് കിലോമീറ്ററായി കുറയും. ഓട്ടോകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും 50 കിലോമീറ്ററുമാണ് വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90, മറ്റ് ദേശീയപാതകളില്‍ 85, 4 വരി സംസ്ഥാന പാതയില്‍ 80 കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളില്‍ 60, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.

Advertisment

ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.

Motor Vehicle Department Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: