കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകൾ; ഇളവുകൾ ഇങ്ങനെ

കോവിഡ് പ്രതിരോധ നടപടികൾ വിജയകരമെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞു

covid 19, covid 19 kerala, kerala covid restrictions, kerala new lockdown norms, Civil society demands withdrawal of new Covid restrictions, indian express malayalam, ie malayalam

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേകമായി കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ഒരു വാർഡിൽ രോഗാബാധ നിരക്ക് ൽ കൂടുതലാണെങ്കിൽ ആ വാർഡിൽ കർശന നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചകളിലും പത്തില്‍ കൂടുതൽ ഉള്ള വാർഡുകൾ തീരുമാനിക്കും.

വ്യാപാര സ്ഥാപനങ്ങൾ, ചന്തകൾ, ബാങ്കുകൾ, ഓഫീസുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസായ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്കെല്ലാം തിങ്കൾ മുതൽ ശനിവരെ തുറന്നു പ്രവർത്തിക്കാം.

മുഴുവൻ കടകളിലും വ്യവസായ ശാലകളിലും വിനോദ കേന്ദ്രങ്ങളിലും ജീവനക്കാരുടെ വാക്സിനേഷൻ നില പ്രസിദ്ധീകരിക്കണം. അതോടൊപ്പം ഒരു സമയം പ്രവേശനം അനുവദിക്കുന്നവരുടെ എണ്ണവും കാണിക്കണം. ഇത് കടയുടമകളുടെ ഉത്തരവാദിത്വം ആയിരിക്കും. സ്ഥാപനങ്ങൾക്ക് അകത്തും പുറത്തും ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാനാണിത്. ഇത് ഉറപ്പു വരുത്തുന്നതിനായി എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ പരിശോധനയും നടത്തും.

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾക്കെല്ലാം തിങ്കൾ മുതൽ വെള്ളി വരെ തുറന്നു പ്രവർത്തിക്കാം.

ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ട് രണ്ടാഴ്ച ആയവരോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ചെയ്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ അല്ലെങ്കിൽ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ കടകൾ, ചന്തകൾ , ബാങ്കുകൾ, പൊതു സ്വകാര്യ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ , വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ , തുറന്ന പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കൂ.

മുകളിൽ പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്കും അല്ലാത്തവർക്കും അവശ്യ കാര്യങ്ങൾ നടത്തുന്നതിനായി പുറത്തിറങ്ങാം. വാക്സിൻ സ്വീകരിക്കുക, കോവിഡ് പരിശോധന നടത്തുക, മെഡിക്കൽ എമർജൻസി, മരുന്നുകൾ വാങ്ങുക, ബന്ധുക്കളുടെ മരണത്തിൽ പങ്കെടുക്കുക, അടുത്ത ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുക്കുക ദീർഘ ദുര യാത്രകൾക്കുള്ള ബസ്, ട്രയിൻ, വിമാനം , കപ്പൽ എന്നിവ ലഭിക്കുന്നതിനുള്ള ദീർഘം കുറഞ്ഞ യാത്രകൾ ,പരീക്ഷകൾ എന്നിവ ക്കുള്ള യാത്രകളും അനുവദിക്കും.

ജനക്കൂട്ടം ഒഴിവാക്കുന്നതിനായി എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകീട്ട് 9 വരെ പ്രവർത്തിക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന കണക്കിൽ മാത്രമേ കടകൾക്കുള്ളിൽ ആളുകളെ അനുവദിക്കാവൂ. ഹോട്ടലുകളിലും റസ്റ്ററൻറുകളിലും രാത്രി 9.30 വരെ പാഴ്സൽ വിതരണം അനുവദിക്കും.

മുഴുവൻ വാഹനങ്ങളും (പൊതു-സ്വകാര്യ ) കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർവീസ് നടത്താം. മത്സര പരീക്ഷകളും സർവകലാശാല പരീക്ഷകളും റിക്രൂട്ട്മെൻ്റുകളും സ്പോർട്സ് ട്രയലുകളും അനുവദിച്ചു.

ആഗസ്റ്റ് എട്ട് ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ ലോക്ക്ഡൗൺ ഉണ്ടായിരിക്കില്ല. യാത്രാനുമതി നൽകുന്ന രേഖകൾ കൈവശമുണ്ടെങ്കിലും ഇവരോടൊപ്പം യാത്രയിൽ കുട്ടികളെ അനുവദിക്കും

ജില്ലാ ദുരന്ത നിവാരണ അതോറ്റി പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെൻറ് സോണുകളിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള പ്രവേശനവും അനുവദിക്കില്ല അടിയന്തിര കാര്യങ്ങൾക്ക് ഇത് ബാധകമല്ല.

സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ, സിനിമാ ശാലകൾ എന്നിവയുടെ തുറന്നു പ്രവർത്തനവും, ഹോട്ടലുകളിലെയും റസ്റ്ററ്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കൽ എന്നിവയും അനുവദിക്കില്ല.


മാളുകളിൽ ഓൺലൈൻ ഡെലിവറി അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ആകാം. തുറന്ന സ്ഥലങ്ങളിലും വാഹനങ്ങൾക്കുള്ളിലും പാർക്കിംഗ് ഏരിയകളിലും ആറ് അടി അകലം പാലിച്ച് ഭക്ഷണം കഴിക്കാം.

പൊതു പരിപാടികൾ ,സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ കൂടിച്ചേരലുകൾ എന്നിവ അനുവദിക്കില്ല. എന്നിരുന്നാലും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് ഒരു സമയം 20 പേരെ അനുവദിക്കും. ആരാധനാലയങ്ങളിൽ പരമാവധി 40 ആളുകളെ മാത്രമേ അനുവദിക്കൂ ഒരാൾക്ക് 25 ചതുരശ്ര അടി സ്ഥലം അനുവദിക്കുന്ന രീതിയിലായിരിക്കണം ക്രമീകരണം. കുറഞ്ഞ സ്ഥലമാണെങ്കിൽ പരമാവധി അനുവദിക്കുന്ന ആളുകളുടെ എണ്ണവും അതിനുസരിച്ച് കുറയും.

നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി എല്ലാ വകുപ്പുകളും ഓൺലൈൻ / സോഷ്യൽ മീഡിയ കാമ്പയിനുകൾ സംഘടിപ്പിക്കും. .

എല്ലാ വകുപ്പുകളും നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കണം. പ്രത്യേകിച്ച് ഗതാഗത വകുപ്പ് (ബസ് സ്റ്റോപ്പുകളിലും ബസ് ഡിപ്പോകളിലും), ഫിഷറീസ് വകുപ്പ് (ഫിഷ് മർക്കറ്റ്, ഹാർബറുകളും ഫിഷ് ലാൻറിംഗ് സെൻ്ററുകളും) തദ്ദേശ സ്ഥാപനങ്ങൾ (മാർക്കറ്റുകൾ, പൊതു ഇടങ്ങൾ) ,തൊഴിൽ വകുപ്പ് (കയറ്റിറക്ക കേന്ദ്രങ്ങൾ) വ്യവസായിക വകുപ്പ് (വ്യവസായിക കേന്ദ്രങ്ങൾ, നിർമ്മാണ യൂണിറ്റുകൾ) എന്നിവ കൃത്യമായ ഏകോപനം നടപ്പാക്കണം.

പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം ചേർന്ന് കടകൾക്ക് അകത്തു പുറത്തുമുള്ള തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളണം. കടയുടമകൾ പ്രത്യേക സംവിധാനങ്ങൾ ഇതിനായി നടപ്പിലാക്കണം. സമ്പർക്ക പട്ടിക തയാറുക്കുന്നതിലും ഹോം ക്വാറൻറീൻ നടപ്പാക്കുന്നതിനും രോഗികളെ ഡിസിസികളിലേക്കു മാറ്റുന്നതിനുമായി വാർഡുതല ജാഗ്രതാ സമിതികളെ ചുമതലപ്പെടുത്തി.

Read : കോവിഡ് മരണം: ഏപ്രിൽ, മേയ് മാസങ്ങളിൽ വർധന; കേരളത്തിൽ 1.12 മടങ്ങ്, മധ്യപ്രദേശിൽ 2.86

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Revised kerala lockdown relaxations health minister veena george

Next Story
പാലക്കാട് കടന്നല്‍ കുത്തേറ്റ് അഞ്ചു വയസ്സുകാരന്‍ മരിച്ചുsajith, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com