നിലമ്പൂര്‍: അനധികൃതമായി ഭൂമി സമ്പാദിച്ചെന്ന ആരോപണത്തിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ റവന്യു വകുപ്പ് അന്വേഷണം. എംഎൽഎയ്ക്ക് സ്വന്തമായി ഭൂമിയുള്ള മലപ്പുറത്തെ വില്ലേജുകളിലെ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റവന്യു സെക്രട്ടറി, ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.

നേരത്തെ ആദായ നികുതി വകുപ്പും എംഎൽഎയ്ക്ക് എതിരെ അന്വേഷണം ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ രേഖകളാണ് എംഎൽഎയ്ക്ക് പാരയായത്. 207 ഏക്കറോളം ഭൂമി സ്വന്തം പേരിലുണ്ടെന്നാണ് പി.വി.അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പ്രതിവർഷം നാല് ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം. ഇത്ര കുറവ് വരുമാനം വച്ച് എങ്ങിനെ 207 ഏക്കർ ഭൂമി സ്വന്തമാക്കിയെന്നാണ് അന്വേഷണം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ