scorecardresearch

ഹൈക്കോടതി വിധി ലംഘിച്ച് മൂന്നാറിൽ വ്യാപക നിര്‍മ്മാണമെന്ന് റവന്യൂവകുപ്പ്

എട്ട് വില്ലേജുകളിലായി ഏഴു വർഷത്തിനിടയിൽ അനുമതിയില്ലാതെ നിർമ്മിച്ചത് 330 കൊമേഴ്‌സ്യൽ സ്ഥാപനങ്ങളെന്ന് റവന്യൂവകുപ്പിന്റെ കണ്ടെത്തൽ

എട്ട് വില്ലേജുകളിലായി ഏഴു വർഷത്തിനിടയിൽ അനുമതിയില്ലാതെ നിർമ്മിച്ചത് 330 കൊമേഴ്‌സ്യൽ സ്ഥാപനങ്ങളെന്ന് റവന്യൂവകുപ്പിന്റെ കണ്ടെത്തൽ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ദേവികുളം താലൂക്കിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാണ് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്യോഗസ്ഥർക്ക് പച്ചക്കൊടി കാട്ടിയത്

മൂന്നാറിൽ കെഎസ്ഇബിയുടെ ഭൂമി കയ്യേറി അനധികൃതമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ

കോട്ടയം: ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് മൂന്നാറിലെ എട്ട് വില്ലേജുകളിൽ വ്യാപകമായ കൊമേഴ്‌സ്യൽ കെട്ടിട നിർമ്മാണമെന്ന് റവന്യൂ വകുപ്പിന്റെ കണ്ടത്തൽ.കഴിഞ്ഞ ഏഴു വർഷത്തിനുളളിൽ ഇത്തരത്തിലുളള 330 നിർമ്മാണ പ്രവർത്തനങ്ങളുടെ പട്ടിക​ റവന്യൂവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ അനുമതി വാങ്ങണമെന്ന ഹൈക്കോടതി വിധി ലംഘിച്ചാണ് ഈ നിർമ്മാണങ്ങളെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Advertisment

കഴിഞ്ഞ ദിവസം അനധികൃതമായി ഭൂമി കൈയേറിയവരുടെ പട്ടിക റവന്യൂ വകുപ്പ് സർക്കാർ കൈമാറിയിരുന്നത്. അതിന് തൊട്ടുപിന്നാലെയാണ് കച്ചവട ആവശ്യത്തിനായുളള നിർമ്മാണ പ്രവർത്തനം എൻ ഒ സി ഇല്ലാതെ വ്യാപകമായി ഇവിടങ്ങളിൽ നടത്തിയിരിക്കുന്നതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വ്യക്തമായ പട്ടിക ശനിയാഴ്ച റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ജില്ലയിലെ റവന്യൂ അധികൃതർ കൈമാറി.

Read More: മൂന്നാർ കൈയേറ്റം: റവന്യൂ വകുപ്പിന്റെ പട്ടികയിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വബന്ധം

2010-ലാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന വ്യാവസായിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ മുന്‍കൂര്‍ എന്‍ഒസി വാങ്ങിയിരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഏതാനും മാസം മുമ്പുവരെ കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ തുടരുകയായിരുന്നുവെന്നാണ് റവന്യുവകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അനിധികൃത നിര്‍മാണങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിക്കുകയായിരുന്നു. എന്‍ഒസി ഇല്ലാത്ത നിര്‍മാണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ ദേവികുളം സബ് കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയതോടെ ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലായി വ്യാപകമായി തുടര്‍ന്നു വന്നിരുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരേ റവന്യൂ വകുപ്പ് നടപടി ശക്തമാക്കുകായിരുന്നു.

Advertisment

List of those who have done constructions in Munnar without NoC by IE Malayalam on Scribd

ജില്ലാ കളക്ടറുടെ എന്‍ഒസി വാങ്ങണമെന്ന നിര്‍ദേശം ലംഘിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 108 റിസോര്‍ട്ടുകള്‍ക്ക് സബ് കളക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തു റിസോര്‍ട്ട് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിയമം ലംഘിച്ചു നിര്‍മാണം നടത്തിയ റിസോര്‍ട്ടുകളുടെ പട്ടയം ക്യാന്‍സല്‍ ചെയ്യാനായിരുന്നു കോടതി ഉത്തരവിട്ടത്. ഇത്തരം റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലായതിനാല്‍ ഇതിന്റെ തീരുമാനം പുറത്തുവന്നിട്ടുമാത്രമേ ഇത്തരം റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കുകയുള്ളവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ടെന്നും റവന്യൂവകുപ്പ് അധികൃതര്‍ പറയുന്നു.

റവന്യൂ വകുപ്പ് പുതുതായി സമര്‍പ്പിച്ചിട്ടുള്ള അനധികൃത നിര്‍മാണങ്ങളുടെ പട്ടികയില്‍ ഭൂമി മൂന്നാറിലെ ഭൂമി കൈയേറ്റക്കാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത. വിവിധ പള്ളി അധികൃതരും എന്‍ഒസി വാങ്ങാതെ വ്യാവസായിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി സര്‍ക്കാര്‍ ഭൂമി കൈയേറിയ 154 കൈയേറ്റക്കാരുടെ പട്ടിക റവന്യൂവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗം വി.എക്‌സ് ആല്‍ബിന്‍ ചിന്നക്കാനാലില്‍ അനധികൃതമായി ഭൂമി കൈയേറിവരുടെ പട്ടികയിലും എന്‍ഒസി ഇല്ലാതെ നിര്‍മാണം നടത്തിയവരുടെ കൂട്ടത്തിലും ഉണ്ടെന്ന് ആരോപണം റവന്യൂവകുപ്പ് ഈ പട്ടികയിൽ ഉന്നയിക്കുന്നുണ്ട്.

ജില്ലാകളക്ടറുടെ എന്‍ ഒ സി വാങ്ങണമെന്ന നിബന്ധന ലംഘിച്ചു നടത്തിയിട്ടുള്ള വ്യാവസായിക നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും റിസോര്‍ട്ടുകളായിരുന്നുവെന്നും റവന്യൂ അധികൃതര്‍ സൂചിപ്പിക്കുന്നു. ഇത്തരം റിസോര്‍ട്ടുകളില്‍ പലതും സ്ഥിതി ചെയ്യുന്നത് കുന്നുകളിലും താഴ്‌വാരങ്ങളിലുമാണ്. ഏറെ പാരിസ്ഥിക ദുര്‍ബലമായ പ്രദേശങ്ങളില്‍ മൂന്നു നിലയില്‍ കൂടുതല്‍ ഉയരമുള്ള നിര്‍മാണങ്ങള്‍ നടത്താന്‍ പാടില്ലെന്ന നിര്‍ദേശവും ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ലംഘിച്ചിട്ടുണ്ട്. പള്ളിവാസല്‍, ചിന്നക്കനാല്‍, കെഡിഎച്ച്, ആനയിറങ്കല്‍ എന്നീ മേഖലകളില്‍ പത്തു മുതല്‍ പതിനാലുവരെ നിലകളുള്ള കൂറ്റന്‍ റിസോര്‍ട്ടുകളാണ് എന്‍ഒസി നിബന്ധന ലംഘിച്ചു കെട്ടിപ്പൊക്കിയിരിക്കുന്നതെന്നും റവന്യൂവകുപ്പ് അധികൃതര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടുമാസം മുമ്പ് പള്ളിവാസലില്‍ കുന്നിന്‍ ചരിവില്‍ നിര്‍മിച്ച റിസോര്‍ട്ടി സമീപത്തു നിന്ന് പാറ അടര്‍ന്നവീണ് വിനോദ സഞ്ചാരികളുമായി എത്തിയ ഡ്രൈവര്‍മാരുടെ വാഹനങ്ങള്‍ തകര്‍ന്നിരുന്നു.

അതേസമയം എന്‍ഒസി വാങ്ങാതെ 2010 നു ശേഷം നിര്‍മിച്ച വ്യാവസായിക നിര്‍മാണങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇരുനൂറോളം റിസോര്‍ട്ടുകള്‍ നടപടി നേരിടേണ്ടി വരും. ഇവയില്‍ ഭൂരിഭാഗവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുള്ളവയാണ്. അതേസമയം പത്തു സെന്റ് വരെയുള്ള കൈയേറ്റങ്ങള്‍ക്കെതിരായി നടപടി വേണ്ടെന്നാണു തീരുമാനമുണ്ടാകുന്നതെങ്കില്‍ ഇത്തരം അനധികൃത നിര്‍മാണങ്ങളില്‍ ഭൂരിഭാഗവും നിലനില്‍ക്കുമെന്നു റവന്യൂ വകുപ്പ് അധികൃതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

Munnar Revenue Department Revenue Minister Revenue Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: