scorecardresearch

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മെമു റദ്ദാക്കി, വിശദമായി അറിയാം

സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന ഏതാനും ചില ട്രെയിനുകൾ ഭാഗികമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്

സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന ഏതാനും ചില ട്രെയിനുകൾ ഭാഗികമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Memu trains1

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം. ശനിയാഴ്ച  രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം- എറണാകുളം മെമു റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സർവീസ് ഭാഗികമായി ചുരുക്കിയിട്ടുണ്ട്.

Advertisment

Also Read: ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ

ഇന്നത്തെ മധുരഗുരുവായൂർ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച ഗുരുവായൂർ മധുര എക്‌സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.  ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ശനിയാഴ്ച കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ഇന്നു വൈകിട്ട് 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ് കോട്ടയത്ത് നിന്ന് രാത്രി 8.05ന് സർവീസ് ആരംഭിക്കും.

Also Read: ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം

Advertisment

കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ ആലപ്പുഴ വഴി ഇന്നു സർവ്വീസ് നടത്തും. തിരുവനന്തപുരം-ചെന്നൈ മെയിൽ, തിരുവനന്തപുരം- ശ്രീഗംഗാനഗർ വീക്ക്ലി, തിരുവനന്തപുരം നോർത്ത്- ലോകമാന്യതിലക് വീക്ക്ലി, തിരുവനന്തപുരം നോർത്ത്- ബെംഗളൂരു ഹംസഫർ, തിരുവനന്തപുരം- മംഗളൂരു മലബാർ, കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്, തിരുവനന്തപുരം-രാമേശ്വരം അമൃത എക്‌സ്പ്രസ്, തിരുവനന്തപുരം നോർത്ത്- നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം- മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും. 

Also Read:അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ 5 ദിവസത്തേക്ക് ശക്തമായ മഴ

23ന് -രാവിലെ 4.20ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു, 22ന് രാത്രി പുറപ്പെട്ട് 23ന് കേരളത്തിൽ എത്തുന്ന തൂത്തുകുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, 22നുള്ള തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് എന്നിവ 30 മിനിറ്റോളം വൈകുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

Read More:വായ്പതട്ടിപ്പ് പരാതി; പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

Southern Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: