Latest News

എറണാകുളം നഗരത്തിൽ ഡിസംബർ ഒന്നു മുതൽ വഴിയോര കച്ചവടത്തിന് നിയന്ത്രണം

ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസുമില്ലാത്തവർ വഴിയോര കച്ചവടം നടത്തുന്നില്ലെന്ന് കോർപ്പറേഷൻ ഉറപ്പാക്കണം

street vending, fruits, ie malayalam
ഫയൽ ചിത്രം

കൊച്ചി: എറണാകുളം നഗരത്തിൽ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ഡിസംബർ ഒന്ന് മുതൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014ലെ കേന്ദ്ര നിയമം കൊച്ചി കോർപ്പറേഷൻ പരിധിക്കുള്ളിൽ നടപ്പിലാക്കാൻ ഉടൻ നടപടികൾ വേണമെന്ന് കോടതി നിർദേശിച്ചു.

ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസുമില്ലാത്തവർ വഴിയോര കച്ചവടം നടത്തുന്നില്ലെന്ന് കോർപ്പറേഷൻ ഉറപ്പാക്കണം. വഴിയോര കച്ചവടം സംബന്ധിച്ച ഒരു കൂട്ടം ഹർജികളിലാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്.

നവംബർ 30 നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണം. അർഹരെന്ന് കണ്ടെത്തിയ 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതായി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. 176 അപേക്ഷകരെ കണ്ടെത്താനായില്ല. രണ്ടാം ഘട്ടത്തിൽ അപേക്ഷ നൽകിയ 927 പേരുടെ അപേക്ഷകൾ പരിഗണനയിലാണ്. അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനനുസരിച്ച് അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യുമെന്നും കോർപ്പറേഷൻ അറിയിച്ചു.

ഉത്തരവ് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ജില്ലാ കലക്ടറെയും സിറ്റി പൊലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു. ഇതുവരെ അപേക്ഷ നൽകാത്ത പുനരധിവാസത്തിന് അർഹരായ വഴിയോര കച്ചവടക്കാർക്ക് ലൈസൻസിനുള്ള അപേക്ഷ ടൗൺവേണ്ടിങ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കാൻ കോടതി അനുമതി നൽകി. ഇത്തരം അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം കമ്മിറ്റി തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.

Read More: പുനഃസംഘടനയിൽ പരാതിയുള്ളതായി അറിയില്ല, നേതാക്കളോട് സംസാരിക്കും: വി.ഡി.സതീശൻ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Restrictions on street vending in ernakulam city from december 1

Next Story
കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ഹൈക്കോടതി സർക്കാർ നിലപാട് തേടിMonson Mavunkal, മോന്‍സണ്‍ മാവുങ്കല്‍, Monson Mavunkal case Kerala High court, police harassment complaint in Monson Mavunkal case, sexual harrasment, posco case, മോൺസൺ പീഡന പരാതി, Fraud Case, പുരാവസ്തു തട്ടിപ്പ്, Monson Mavunkal Fraud Case, Monson Mavunkal, Monson Mavunkal frau case Police, Monson Mavunkal frau case former DGP Loknath Behra, NK Kurian, Monson Mavunkal frau case Jiji Thomson, Monson Mavunkal frau case Crime Branch, Kerala News, latest news, Monson Mavunkal frau case news, indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com