/indian-express-malayalam/media/media_files/uploads/2021/04/Thrissur-Pooram.jpg)
തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങിൽ ഒതുങ്ങുമ്പോൾ, പൂരത്തിന്റെ ചടങ്ങുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എങ്ങനെ നടത്താമെന്ന് തീരുമാനിക്കാന്‍ ഇന്ന് ദേവസ്വങ്ങള്‍ യോഗം ചേരും. ചെറുപൂരങ്ങളുടെ നടത്തിപ്പും ചര്‍ച്ച ചെയ്യും. ഘടകപൂരങ്ങളില്‍ പങ്കെടുക്കേണ്ട ആനകളുടെയും സംഘാടകരുടെയും കാര്യത്തിലും ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കും. പൂരത്തിന് പങ്കെടുക്കുന്ന സംഘാടകരുടെ എണ്ണം, ഘടക ക്ഷേത്രങ്ങളുടെ നിലപാട് എന്നിവയാകും ഇന്നത്തെ ചര്‍ച്ച.
പൂരത്തിന്റെ എല്ലാ ചടങ്ങുകളും ഒരു ആനപ്പുറത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കുടമാറ്റം നടത്തില്ല. സാമ്പിൾ വെടിക്കെട്ട് വെട്ടിച്ചുരുക്കിയതായും ഒരു കതിന മാത്രം പൊട്ടിച്ച് പ്രതീകാത്മകമായിട്ടായിരിക്കുമെന്നും ദേവസ്വം പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു
ഏപ്രില്‍ 23 വെള്ളിയാഴ്ചയാണ് വിഖ്യാതമായ തൃശൂര്‍ പൂരം. അന്നേ ദിവസം പൂരപ്പറമ്പിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകർക്ക് മാത്രമാണ് അവിടേക്ക് കടക്കാന്‍ അനുമതി. പാസുള്ളവർക്കു മാത്രമേ പൂരപ്പറമ്പിൽ പ്രവേശനം അനുവദിക്കൂ. ഇരുപത്തിനാലാം തീയതി നടത്തേണ്ടിയിരുന്ന പകൽപ്പൂരം ഉണ്ടാവില്ല. ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് പൂരത്തിന്‍റെ നടത്തിപ്പ് ചുമതല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.