രോഗികളുടെ എണ്ണം ഇനിയും വർധിക്കും; തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കാം

ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആണ്

Coronavirus, Covid-19, കൊറോണ വൈറസ്, കോവിഡ്-19, cases in India, Indian death toll, ഇന്ത്യയിലെ കണക്കുകൾ, iemalaylam, ഐഇ മലയാളം

തൃശൂർ: ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ജില്ലയാണ് തൃശൂർ. സമ്പർക്കം വഴിയുള്ള രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ഇനിയും വർധിക്കും.കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണത്തിലും വർധനവുണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇങ്ങനെയൊരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുക മാത്രമാണ് പോംവഴിയെന്ന് ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. എന്നാൽ, ജില്ല സമ്പൂർണമായി അടച്ചിടില്ല. ജില്ലയ്‌ക്കകത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയെടുക്കും. ആളുകൾ കൂട്ടംകൂടുന്ന പരിപാടികൾ പൂർണമായും ഉപേക്ഷിക്കാനും നിർദേശമുണ്ട്.

നഗരസഭയടക്കം പത്ത് ഹോട്ട്‌സ്‌പോട്ടുകൾ

ജില്ലയിൽ പത്ത് അതിതീവ്രരോഗബാധ പ്രദേശങ്ങളാണ് നിലവിൽ ഉള്ളത്. വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകൾ, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ (ഒന്നു മുതൽ നാല് വരെയും 16 മുതൽ 32 വരെയും ഉള്ള വാർഡുകൾ) തൃശൂർ കോർപ്പറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകൾ, 41-ാം ഡിവിഷൻ ഉൾപ്പെട്ട പ്രദേശങ്ങൾ എന്നിവ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകളാണ്. വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുള്ള വാർഡുകളും നേരത്തെ കണ്ടെയ്‌ൻമെന്റ് സോൺ പട്ടികയിലുണ്ട്.

Read Also: നിയന്ത്രണങ്ങൾ ലോക്ക്‌ഡൗണിനു സമാനം; തൃശൂർ ജില്ലയിൽ വേണ്ടത് അതീവ ജാഗ്രത

കണ്ടെയ്‌ൻമെന്റ് സോണുകളിലെ നിയന്ത്രണം

തൃശൂർ നഗരസഭയും കണ്ടെയ്‌ൻമെന്റ് സോൺ പരിധിയിലാണ്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമായി തുടരും. ഈ പ്രദേശങ്ങളിൽ വരുന്നതിനും പോകുന്നതിനും നിയന്ത്രണമുണ്ട്. അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ മുൻസിപ്പൽ പരിധിയിലെ മാർക്കറ്റുകൾ അടച്ചിട്ട് ശുചീകരിക്കാനാണ് തീരുമാനം. മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും കുടുംബസമേതം സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കൂടുതലാണ്. ഇത് രോഗവ്യാപന ആശങ്ക വർധിപ്പിക്കും. അതിനാൽ, അവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാൾ മാത്രമേ പുറത്തിറങ്ങാവൂ. കടകളിൽ തിക്കും തിരക്കും ഉണ്ടാക്കരുത്. മുഖാവരണം നിർബന്ധമായും ധരിക്കണം. ശരീരിക അകലം പാലിക്കണം. വർക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം.

വെല്ലുവിളിയായി സമ്പർക്കത്തിലൂടെയുള്ള രോഗബാധ

ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആണ്. ഇതാണ് ഏറ്റവും വലിയ ആശങ്ക. ആരോഗ്യപ്രവർത്തകർക്ക് അടക്കമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ആരോഗ്യപ്രവർത്തകരിലെ രോഗബാധ ജില്ലാ ഭരണകൂടത്തെയും ആശങ്കയിലാഴ്‌ത്തുന്നു. ഇന്നലെ മാത്രം അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. താൽക്കാലിക ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഒപി സേവനങ്ങൾ നിർത്തിവച്ചു. നിരവധിപേർ ആശ്രയിക്കുന്ന ഒരു ആശുപത്രിയാണിത്.

Read Also: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; മൂന്നിലൊന്ന് രോഗബാധിതർ മഹാരാഷ്ട്രയിൽ

ഗുരുവായൂരും ചാവക്കാടും കർശന നിയന്ത്രണം

ചാവക്കാട് നഗരസഭ പൂർണമായും കണ്ടെയ്‌ൻമെന്റ് സോണിലാണ്. സമ്പർക്കം വഴിയുള്ള രോഗവ്യാപനമാണ് ചാവക്കാട് നഗരസഭയിൽ ഭീഷണിയായുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്‌തരെ പ്രവേശിപ്പിക്കുന്നത് പൂർണമായും നിരോധിച്ചു. ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ചാവക്കാട് നഗരസഭയുടെ ഗുരുവായൂർ വില്ലേജിൽ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ കൂടി കണ്ടെയ്‌ൻമെന്റ് സോണിന്റെ പരിധിയിൽ ഉൾപ്പെടുത്തി.

ഇന്നലെ മുതൽ ഗുരുവായൂരും ചാവക്കാടും നിയന്ത്രണം കർശനമാക്കി. 14 ദിവസത്തേക്ക് നിയന്ത്രണം തുടരും. പൊതുഗതാഗതം പൂർണമായും നിർത്തലാക്കി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. നിരത്തുകളിൽ പൊലീസ് വിന്യസിച്ചിട്ടുണ്ട്. പൊതുവേ നല്ല തിരക്കുള്ള റൂട്ടാണ് ചാവക്കാട്-ഗുരുവായൂർ. കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ നേരത്തെ ലോക്ക്‌ഡൗൺ സമയത്തുണ്ടായിരുന്നതിനു സമാനമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ നേരത്തെ ബുക്ക് ചെയ്‌ത വിവാഹങ്ങൾ വളരെ ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്താനാണ് തീരുമാനം. ഭക്‌തർക്കുള്ള ദർശനം അനുവദിക്കില്ല.

ഇന്നലെ മുതൽ കടകൾക്ക് പ്രവർത്തിക്കാൻ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ 11 വരെയാണ് കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ സാധിക്കുക. അവശ്യസാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ വെെകീട്ട് അഞ്ച് വരെ തുറക്കാം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Restrictions in thrissur lock down containment zone covid 19 thrissur

Next Story
ജോളിക്ക് ജയിലില്‍ മൊബൈല്‍ ഫോണോ? തെറ്റിദ്ധാരണയെന്ന് അധികൃതര്‍Koodathayi Death, കൂടത്തായി മരണങ്ങള്‍, jolly, shaju, koodathai new update, cpm, how koodathayi murder, koodathayi new update,, Koodathayi Murder Case History, കൂടത്തായി മരണം പിന്നാമ്പുറം, Kudathayi Death, Six From a Famliy Died,ഒരു കുടുംബത്തിലെ ആറ് മരണം, Mysterious Deaths in a family, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X