കണ്ണൂരിൽ സ്ഥിതി സങ്കീർണം; ട്രിപ്പിൾ ലോക്ക്‌ഡൗണിന് സാധ്യത

തീവ്രബാധിത പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു

കണ്ണൂർ:  സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കണ്ണൂരിൽ അതീവ ജാഗ്രത. ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയതിനാൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചേക്കും.

തീവ്രബാധിത പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലയില്‍ ചികിത്സയിലുള്ള 92 പേരില്‍ 18 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും ഉറവിടം കണ്ടെത്താത്ത കോവിഡ് കേസുകളും വര്‍ധിച്ചതോടെ ജില്ലയിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.

Read Also: കാലവർഷം താെട്ടരികെ, മഴ തുടരും; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണൂരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 95 പേരില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ധര്‍മ്മടത്തെ ഒരു കുടുംബത്തിലെ 13 പേരും രണ്ട് റിമാന്‍ഡ് പ്രതികളും രണ്ട് ആരോഗ്യ പ്രവര്‍ത്തരും ഉള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 18 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. സംസ്ഥാന ശരാശരി പത്ത് ശതമാനവും കണ്ണൂരില്‍ അത് 20 ശതമാനവുമാണ്.

ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 25 ആയി. കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളെയാണ് ഇന്നലെ ഹോട്ട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തിയത്. അതേസമയം, ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുകയാണ്. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കാത്ത അവസ്ഥയുണ്ടെന്ന് ജില്ലാ കലക്‌ടർ പറഞ്ഞു.

Read Also: അടിച്ചുപിരിഞ്ഞു; ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് ട്രംപ്

അതേസമയം, കേരളത്തിൽ ഇതുവരെ സാമൂഹ്യവ്യാപനമില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ട. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നത് വളരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമ്പോൾ രോഗികളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Restrictions in kannur lockdown kerala

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com