Latest News

ലക്ഷദ്വീപ്: എംപിമാരുടെ സന്ദർശനം തടഞ്ഞത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ടി.എൻ.പ്രതാപനും ഹൈബി ഈഡനും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിന്റെ ഉത്തരവ്

Lakshadweep, Praful Khoda Patel, Lakshadweep administrator, Lakshadweep administrator Praful Khoda Patel, Praful Khoda Patel Dadra and Nagar Haveli and Daman and Diu administrator, Praful Khoda Patel Gujrat home minister, Praful Khoda Patel and Narendra Modi, Praful Khoda Patel BJP leader, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep development authority regulation, Lakshadweep panchayath regulation amendment, kannan gopinathan, ie malayalam

കൊച്ചി: ജനപ്രതിനിധികളുടെ ലക്ഷദ്വീപ് സന്ദർശനം തടഞ്ഞത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. എംപിമാരുടെ അപേക്ഷകൾ നിരസിച്ച നടപടി പുനഃപരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം അഡ്മിനിസ്ട്രേഷൻ തീരുമാനമെടുക്കണം.

ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ടി.എൻ.പ്രതാപനും ഹൈബി ഈഡനും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിന്റെ ഉത്തരവ്. ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചാണ് അപേക്ഷകൾ നിരസിച്ചതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. അപേക്ഷകരുടെ ഭാഗം കേൾക്കാതെ അപേക്ഷകൾ നിരസിച്ചത് നിയമപരമായി തെറ്റാണെന്നും കോടതി പറഞ്ഞു.

എംപിമാരെ നേരിട്ടോ ഓൺലൈനിലോ കേട്ട ശേഷം മാത്രമേ അപേക്ഷകളിൽ തീരുമാനമെടുക്കാവൂയെന്നും കോടതി നിർദേശിച്ചു. ഏഴുദിവസം ക്വാറന്റൈൻ ഇരിക്കാൻ തയാറാണെന്നു എംപിമാർ അറിയിച്ചെങ്കിലും ഭരണകൂടം അനുമതി നൽകിയിരുന്നില്ല.

സന്ദർശനം രാഷ്ടീയ പ്രേരിതമാണെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുമുള്ള നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. തുടർന്നാണ് എംപിമാർ കോടതിയെ സമീപിച്ചത്.

Also Read: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടും; രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതായി ആരോഗ്യ മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Restricting the visit of mps to lakshadweep is illegal says high court

Next Story
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടും; രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതായി ആരോഗ്യ മന്ത്രിCovid, Vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express