ന്യൂഡൽഹി: വേമ്പനാട് കായൽ തീരത്ത് പാണാവളളിയിലുളള കാപിക്കോ റിസോർട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി. തീരദേശപരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപിക്കോ ഉടമകൾ നൽകിയ ഹർജി കോടതി തളളി. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യയുടേതാണ് ഉത്തരവ്.
2013 ൽ കായൽ കയ്യേറി നിർമിച്ച കാപിക്കോ റിസോർട്ട് പൊളിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചു. 2014 ൽ സുപ്രീം കോടതിയിൽനിന്നു റിസോർട്ട് പൊളിക്കുന്നതിന് താൽക്കാലിക സ്റ്റേ വാങ്ങി. തുടർന്നാണ് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരും തീരദേശ പരിപാലന അതോറിറ്റിയും റിസോർട്ട് പൊളിക്കണമെന്ന നിലപാടാണ് സുപ്രീം കോടതിയിൽ സ്വീകരിച്ചത്.
Kerala News Live Updates: കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം: രണ്ട് പേര് കസ്റ്റഡിയില്‍
വേമ്പനാട് കായൽ തീരത്തു തീരമേഖലാ നിയന്ത്രണ നിയമപ്രകാരമുളള വിലക്കു ലംഘിച്ച 625 കെട്ടിടങ്ങൾ ഉണ്ടെന്നാണ് തദ്ദേശ ഭരണ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ടു ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്.