Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

സിഎജി റിപ്പോർട്ടിനെതിരെ നിയമസഭ പ്രമേയം പാസാക്കി; ഭരണഘടന സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം

കിഫ്ബിയുടെ ധനകാര്യ മാതൃകയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു

Legislative Assembly, നിയമസഭ, Opposition, പ്രതിപക്ഷം, ഭരണപക്ഷം, Government, സർക്കാർ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിൽ ഏറെ വിവാദമായ വിഷയമായിരുന്നു സിഎജി റിപ്പോർട്ട്. ഇതിന്റെ തുടർച്ചയെന്നവണ്ണം റിപ്പോർട്ടിനെതിരെ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തിൽ പറയുന്നു.

കിഫ്ബിയുടെ ധനകാര്യ മാതൃകയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. “സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്‌പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റാണ്”

Also Read: ഉപതിരഞ്ഞെടുപ്പ്: കളമശ്ശേരിയിൽ എൽഡിഎഫിനും തൃശൂരിൽ യുഡിഎഫിനും അട്ടിമറി വിജയം

സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ പറയുന്നു.

അതേസമയം, ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച വി.ഡി.സതീശൻ എംഎൽഎ ആരോപിച്ചു. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ നിരാകരിക്കാനുള്ള അധികാരം ഈ സഭയ്ക്കില്ല. ഭരണഘടനയില്‍ ഒരിടത്തും ഇത്തരം ഒരു അധികാരത്തെക്കുറിച്ച് പറയുന്നില്ലെന്ന് വ്യക്തമാക്കിയ സതീശൻ പ്രമേയം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

Also Read: റെക്കോർഡ് വേഗത്തിൽ കുതിച്ച് പെട്രോൾ, ഡീസൽ വില; ജനുവരിയിൽ മാത്രം വില വർധിച്ചത് അഞ്ച് തവണ

“പ്രമേയത്തിലെ ആദ്യ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ സഭ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രമേയത്തിലെ അവസാന ഭാഗങ്ങള്‍ കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഭ നിരാകരിക്കുന്നു എന്ന ഭാഗങ്ങള്‍ വളരെ വിചിത്രമാണ്. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചാല്‍ അത് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് പോകണം. കമ്മിറ്റി ഈ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കും. സര്‍ക്കാരിന്റെയും സിഎജിയുടെയും വാദങ്ങള്‍ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്,” സതീശൻ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Resolution against cag report in kerala legislative assembly

Next Story
കടയ്ക്കാവൂർ പോക്സോ കേസ്: അമ്മയ്ക്ക് ജാമ്യം, കുട്ടിയെ അച്ഛനൊപ്പം നിർത്തരുതെന്ന് കോടതിchild abuse , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com