തിരുവനന്തപുരം: പൊലീസ്​ തലപ്പത്ത്​ വൻ അഴിച്ചുപണി. പൊലീസ്​ ആസ്ഥാന​ത്തെ എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ഫയർഫോഴ്​സ്​ മേധാവിയായും ഫയർഫോഴ്​സ്​ മേധാവി ഡിജിപി റാങ്കിലുള്ള എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച്​ മേധാവിയായും മാറ്റി നിയമിച്ചു.

വിജിലൻസ്​ എഡിജിപി എസ്​ അനിൽകാന്താണ്​ ട്രാൻസ്​പോർട്ട്​ കമീഷണർ. ട്രാൻസ്​പോർട്ട്​ കമീഷണറായിരുന്ന എസ്​. ആനന്തകൃഷ്​ണനെ പൊലീസ്​ ആസ്ഥാനത്ത്​ എഡിജിപിയായി നിയമിച്ചു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പി​നെ​യും സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ട്. പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഐ​ജി​യാ​യാ​ണ് ക​ശ്യ​പി​ന്‍റെ നി​യ​മ​നം.

നേ​ര​ത്തെ, ആ​രോ​പ​ണ വി​ധേ​യ​നാ​യ ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​ക്ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ ഹൈ​ക്കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ഹ​സ്യ​പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​ന​ത്ത് ത​ച്ച​ങ്ക​രി​യെ​പ്പോ​ലെ ആ​രോ​പ​ണം നേ​രി​ടു​ന്ന ഒ​രാ​ളെ നി​യ​മി​ച്ച​പ്പോ​ൾ വേ​ണ്ട​ത്ര ജാ​ഗ്ര​ത കാ​ട്ടി​യോ എ​ന്നാ​ണ് ഹൈ​ക്കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. ത​ച്ച​ങ്ക​രി​യു​ടെ നി​യ​മ​നം ചോ​ദ്യം ചെ​യ്തു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. ഈ ​കേ​സ് ഇ​പ്പോ​ഴും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.