തിരുവനന്തപുരം: ഇ.പി.ജയരാജന്‍ വ്യവസായ മന്ത്രിയായി തിരിച്ചുവന്നതോടെ വ്യവസായവകുപ്പ് തലപ്പത്ത് വൻ അഴിച്ചുപണി. റിയാബ് ചെയർമാൻ അടക്കം ഉള്ളവരെ മാറ്റി. പൊതുമേഖല സ്ഥാപനങ്ങളുടെ മോണിറ്ററിങ് ചുമതലയുള്ള റിയാബ് ചെയർമാനായിരുന്ന ഡോ. എം.പി.സുകുമാരൻ നായരെ നീക്കി. കെഎംഎംഎൽ ചെയർമാൻ സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. എളമരം മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിധരൻ നായരാണ് റിയാബിന്റെ പുതിയ ചെയർമാൻ.

വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എം.പി.സുകുമാരന് പുതിയ ചുമതലയും നൽകിയിട്ടില്ല. ഇ.പി.ജയരാജന്റെ ബന്ധുനിയമന വിവാദത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് സുകുമാരനെ മാറ്റാൻ കാരണമെന്ന ആരോപണം നിലനിൽക്കുന്നു.

റിയാബ് സെക്രട്ടറി സുരേഷിനെ മാറ്റി കെ.ജി.വിജയകുമാരൻ നായരെ പുതിയ സെക്രട്ടറിയായി നിയമിച്ചു. മലബാർ സിമന്റ്സിന്റെ പുതിയ എംഡിയായി എം.മുരളീധരനെ നിയമിച്ചു. ക്യാഷ്യൂ ഡെവലപ്മെന്റ് കോർപറേഷന്റെ എംഡിയായി രാജേഷ് രാമകൃഷ്ണനെ നിയമിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.