തിരുവനന്തപുരം:കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സ​ർ​വി​സ്​ (കെഎഎ​സ്) നി​യ​മ​ന​ങ്ങ​ളി​ൽ പൂ​ർ​ണ സം​വ​ര​ണം നടപ്പാക്കാൻ​ സ​ർ​ക്കാ​ർ തീ​രു​മാ​നം. കെ.​എ.​എ​സി​ലെ ര​ണ്ട്, മൂ​ന്ന്​ ധാ​ര​ക​ളി​ൽ​കൂ​ടി സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി എ.​കെ. ബാ​ല​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നേരത്തേ, ഒന്നാം ധാരയായ നേരിട്ടുള്ള നിയമനത്തിന് മാത്രം സംവരണം ഏർപ്പെടുത്തിയാണ് ചട്ടം തയ്യാറാക്കിയത്.

ഇനിമുതൽ ഇനി സർക്കാർ സർവീസിലുള്ളവരിൽനിന്ന് തസ്തികമാറ്റം വഴിയുള്ള രണ്ടാം ധാര നിയമനത്തിനും ഒന്നാം ഗസറ്റഡ് റാങ്കിലുള്ളവരുടെ തസ്തികമാറ്റം വഴിയുള്ള മൂന്നാം ധാര നിയമനത്തിനും സംവരണമുണ്ടാകും.

രണ്ട്, മൂന്ന് ധാരകളിൽ സംവരണം ഉറപ്പുവരുത്താൻ നിലവിലുള്ള ചട്ടത്തിൽ അവ്യക്തതയുണ്ടെങ്കിൽ അത് പരിഹരിക്കാനാവശ്യമായ ഭേദഗതി വരുത്തുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. കെ.എ.എസിൽ സംവരണത്തിന് അർഹതയുള്ളവരുടെ ക്വാട്ടയ്ക്ക് കുറവുണ്ടായാൽ വേണ്ട നടപടി സ്വീകരിക്കുമെന്നും എന്തുവിലകൊടുത്തും സംവരണം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം മുന്നാക്ക സംവരണം ഇടതുമുന്നണി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി. മുന്നാക്കർക്ക് എത്ര ശതമാനം സംവരണം നൽകണം, വരുമാനപരിധി എത്രയായിരിക്കണം എന്നീ കാര്യങ്ങളിൽ തീരുമാനം ഇടതുമുന്നണിയിൽ ചർച്ചചെയ്ത ശേഷമാകും. മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവരെയാണ് സർക്കാർ കാണുന്നത്. അവർക്കുള്ള ആനുകൂല്യം തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.