കൊച്ചി: സമാനമായ കുറ്റം ചെയ്യാനുളള തോന്നൽ പോലും ആർക്കും ഉണ്ടാകാത്ത രീതിയിലാവണം നടിയെ ആക്രമിച്ച കേസിലെ ശിക്ഷയെന്ന് രമ്യ നമ്പീശൻ. നടിയെ ആക്രമിച്ച സംഭവം അതിക്രൂരമായ കുറ്റകൃത്യമാണ്. സത്യം പുറത്തു കൊണ്ടു വരാൻ ഏതറ്റം വരെയും നടിക്കൊപ്പം നിൽക്കും. കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകണം. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവർക്കുനേരെ സോഷ്യൽ മീഡിയയിലൂടെയുളള ആക്രമണത്തെ അവഗണിക്കുന്നുവെന്നും രമ്യാ നമ്പീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പുരുഷ വിരോധമുളള സംഘടനയല്ല വുമൺ ഇൻ സിനിമ കളക്ടീവ്. സിനിമാ സെറ്റുകളിൽ പേടി കൂടാതെ ജോലി ചെയ്യാൻ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കും. പിന്നാലെ അംഗത്വ ക്യാംപയിനുശേഷം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നും രമ്യാ നമ്പീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ