തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുക്കാത്തവർക്ക് വായ്‌പ നിഷേധിക്കുക, ട്രാൻസ്‌ഫർ ചെയ്യുക, ജോലി ഇല്ലാതാക്കുക, തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും, ഇക്കാര്യത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വനിതാ മതിൽ സർക്കാരിന്റെ പരിപാടിയല്ല. ഒരു രാഷ്ട്രീയപാർട്ടിയുടെ പരിപാടിയാണ്. മതിലിൽ കുടുംബശ്രീ പ്രവർത്തകരെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നു. മതിലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ സർക്കാർ ആരുടെയെങ്കിലും പേരിൽ നടപടിയെടുത്താൽ അതിനെ യുഡിഎഫ് നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ വിധിയുണ്ട്. ഇതിനെതിരെ ബാലാവകാശ കമ്മീഷൻ പറഞ്ഞത് രാഷ്ട്രീയമാണ്. ഹൈക്കോടതിക്കെതിരെ പറഞ്ഞതിന്റെ പേരിൽ അധ്യക്ഷനെതിരെ നിയമ നടപടി സ്വീകരിക്കണം, വനിതാ മതിലിനായി ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. മതിലുമായി സഹകരിക്കാത്തവരുടെ വായ്പ നിഷേധിക്കുന്നതായ സംഭവങ്ങളുടെ കണക്കുകൾ ശേഖരിച്ചു വരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.