scorecardresearch

ഞങ്ങൾ, കുട്ടികളുടെ അപ്പച്ചൻ; ഉമ്മൻചാണ്ടിയെ കുറിച്ച് പുതുപ്പള്ളിക്കാരി എഴുതുന്നു

എന്റെ നിയമസഭാ മണ്ഡലമായ പുതുപ്പള്ളിക്ക് അവർ "കുഞ്ഞൂഞ്ഞ്" എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ജനങ്ങളുടെ സ്വന്തമായ, അവർക്കൊരിക്കലും ഒഴിവാക്കാനാവാത്ത മനുഷ്യനെ നഷ്ടപ്പെട്ടിരിക്കുന്നു. അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരു നേതാവില്ല, പുതുപ്പള്ളിക്കാർക്ക് അദ്ദേഹം മാത്രം മതിയായിരുന്നു

എന്റെ നിയമസഭാ മണ്ഡലമായ പുതുപ്പള്ളിക്ക് അവർ "കുഞ്ഞൂഞ്ഞ്" എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ജനങ്ങളുടെ സ്വന്തമായ, അവർക്കൊരിക്കലും ഒഴിവാക്കാനാവാത്ത മനുഷ്യനെ നഷ്ടപ്പെട്ടിരിക്കുന്നു. അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരു നേതാവില്ല, പുതുപ്പള്ളിക്കാർക്ക് അദ്ദേഹം മാത്രം മതിയായിരുന്നു

author-image
Sheji S Edathara
അപ്‌ഡേറ്റ് ചെയ്‌തു
New Update
Oommen Chandi | Death | News

ജനസമ്പര്‍ക്ക പരിപാടിക്കിടെ ഉമ്മന്‍ ചാണ്ടി. കടപ്പാട് | പിആര്‍ഡി

അതിരാവിലെ എനിക്ക് അമ്മയുടെ ഫോൺ വരുന്നു, മിനിറ്റുകൾക്ക് ശേഷം മറ്റൊന്ന്, പിന്നെ മറ്റൊന്ന്… എല്ലാവർക്കും പറയാനുള്ളത് ഒരേ വാർത്ത: "നമ്മുടെ ഉമ്മൻ ചാണ്ടി പോയി."

Advertisment

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻചാണ്ടി ദീർഘനാളത്തെ അസുഖത്തെ തുടർന്ന് പുലർച്ചെ നിര്യാതനായി.

ദയാനിധിയായ പിതാവിനെ നഷ്ടപ്പെട്ട ഒരു വീടിന്റെ വികാരമാണ് പുതുപ്പള്ളിക്ക് അനുഭവപ്പെടുന്നത്. തന്റെ ജനങ്ങളുടെയും ചുറ്റുമുള്ളവരുടെയും ക്ഷേമത്തെക്കുറിച്ചല്ലാതെ തന്നെക്കുറിച്ച് ഒരിക്കലും ശ്രദ്ധിക്കാത്ത ഒരു മനുഷ്യൻ. രണ്ട് തവണ മുഖ്യമന്ത്രിയായും അഞ്ച് പതിറ്റാണ്ടിലേറെ എംഎൽഎയായും സേവനമനുഷ്ഠിച്ച അദ്ദേഹം ജനങ്ങളോട് പ്രകടിപ്പിച്ച സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കാൻ വാക്കുകൾ കൊണ്ട് കഴിയില്ല.

എന്റെ നിയമസഭാ മണ്ഡലമായ പുതുപ്പള്ളിക്ക് അവർ "കുഞ്ഞൂഞ്ഞ്" എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ജനങ്ങളുടെ സ്വന്തമായ, അവർക്കൊരിക്കലും ഒഴിവാക്കാനാവാത്ത മനുഷ്യനെ നഷ്ടപ്പെട്ടിരിക്കുന്നു. അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരു നേതാവില്ല, പുതുപ്പള്ളിക്കാർക്ക് അദ്ദേഹം മാത്രം മതിയായിരുന്നു. എന്റെ നാട്ടിലെ കുറച്ച് ആളുകളുമായി സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായൊരു കാര്യം ഉമ്മൻചാണ്ടി വെറുമൊരു മുഖ്യമന്ത്രിയോ രാഷ്ട്രീയക്കാരനോ മാത്രമല്ല, പലർക്കും അദ്ദേഹം പിതൃതുല്യനായിരുന്നുവെന്നാണ്. ഇക്കാലത്തെ പല നേതാക്കളിൽ നിന്നും വ്യത്യസ്‌തമായി ആവശ്യക്കാരോട് മുഖംതിരിക്കാത്ത മനുഷ്യൻ. പുതുപ്പള്ളി സ്വദേശി എന്ന നിലയിൽ ചാണ്ടിയുടെ ജീവിതം ജനക്കൂട്ടത്തിലും പുതുപ്പള്ളിയിലുമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ജന്മനാടിനാട്ടിൽ നിന്ന് ഒരിക്കലും ഉപേക്ഷിച്ചു പോയില്ല - ആ സ്ഥലത്തെ അദേഹത്തിന്റെ ജീവനാഡി എന്ന് വിളിക്കാം, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആ സ്ഥലത്തിനെ തിരുവനന്തപുരത്ത് വരെ കൊണ്ടുപോയി, അവിടെയുള്ള (തിരുവനന്തപുരം) തന്റെ വീടിന് 'പുതുപ്പള്ളി ഹൗസ്' എന്ന് പേരിട്ടു. ഉമ്മൻചാണ്ടി എന്നാൽ പുതുപ്പള്ളിയും, പുതുപ്പള്ളി എന്നാൽ ഉമ്മൻചാണ്ടിയും എന്നപോലെയായിരുന്നു അത്.

Advertisment
Oommen Chandi | Death | News
ജനസമ്പര്‍ക്ക പരിപാടിക്കിടെ ഉമ്മന്‍ ചാണ്ടി. കടപ്പാട് | പിആര്‍ഡി

കുട്ടിക്കാലത്ത്, കോട്ടയത്തെ പല കുട്ടികളെയും പോലെ, ഉമ്മൻ ചാണ്ടി 'അപ്പച്ചൻ' എന്റെ ഹൃദയത്തിൽ ആദരണീയ സ്ഥാനം നേടി. മൃദുഭാഷി, ദരിദ്രരോടുള്ള അചഞ്ചലമായ കരുതൽ, ജനങ്ങളോടുള്ള അനുകമ്പ എന്നീ സദ്ഗുണങ്ങളാൽ ആ മനുഷ്യനെ ആളുകൾ ആരാധിക്കും. അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വീടിന്റെ വാതിലുകളും ജനലുകളും എപ്പോഴും ജനങ്ങൾക്കായി തുറന്നിട്ടിരുന്നു, 'പുതുപ്പള്ളിക്കാരുടെ' പരസ്പരമുള്ള സംഭാഷണം ഇങ്ങനെയാണ്: "ഉമ്മൻ ചാണ്ടിയുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കും." ഈ സ്നേഹനിധിയായ മനുഷ്യനെ പല അവസരങ്ങളിലും കണ്ടുമുട്ടാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സമൂഹ ചടങ്ങുകളിലും വിവാഹങ്ങളിലും, കുറച്ച് മിനിറ്റുകളാണെങ്കിൽ പോലും ഞങ്ങൾ അദ്ദേഹത്തെ കാണുന്നത് സാധാരണമായിരുന്നു. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളൊന്നുമില്ലെങ്കിൽ, തന്റെ നിയോജക മണ്ഡലത്തിൽ ശവസംസ്കാര ചടങ്ങുകളിലെല്ലാം പങ്കെടുക്കുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പാക്കും. എന്റെ മുത്തച്ഛൻ മരിച്ചപ്പോൾ അന്നേ ദിവസം ഉമ്മൻചാണ്ടിക്ക് എത്താൻ സാധിച്ചില്ല, എന്നാൽ രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം ഞങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. അങ്ങനെയൊരു മനുഷ്യനെ നിങ്ങൾ എങ്ങനെ ബഹുമാനിക്കാതിരിക്കും? അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്നെ ആളുകൾക്ക് പ്രിയപ്പെട്ടതായി അനുഭവപ്പെട്ടു, 53 വർഷം പുതുപ്പള്ളി എം‌എൽ‌എയായി അദ്ദേഹം സേവനമനുഷ്ഠിച്ചു, സംസ്ഥാന നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച അംഗമായി. 1970 ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ 27-ആം വയസ്സിൽ വിജയിച്ചുകൊണ്ട് നിയമസഭാംഗമെന്ന നിലയിൽ തന്റെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം അതിനുശേഷം 11 തവണ തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു.

അദ്ദേഹം നടപ്പാക്കിയ ക്ഷേമപദ്ധതികൾ, പ്രത്യേകിച്ച് 'ജനസമ്പർക്ക പരിപാടി' "ജനനേതാവ്" എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയർത്തിയ ഒന്നായിരുന്നു. ജനക്കൂട്ടത്തിനിടയിലായിരുന്ന ആ മനുഷ്യൻ എപ്പോഴും, തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന ഉമ്മൻ ചാണ്ടിക്ക്, മുഖ്യമന്ത്രിയായിട്ടും ഞായറാഴ്ചകൾ വ്യത്യസ്തമായിരുന്നില്ല.

Oommen Chandi | Death | News
കടപ്പാട് | പിആര്‍ഡി

അതിനുശേഷം അദ്ദേഹത്തിന് വിശ്രമമില്ലായിരുന്നു; പിന്നീട് ദിവസം മുഴുവൻ ആവശ്യക്കാരായവരെ കാണുക്കയായിരിക്കും, അവരിൽ നിന്ന് അപേക്ഷകൾ കടലാസിൽ എഴുതി വാങ്ങുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്യും. ഒരു കടലാസിലാണെങ്കിലും എല്ലാ അപേക്ഷകളും ഫയൽ ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചു. റൂളിനും ചട്ടങ്ങൾക്കും അനുസൃതമായ സമീപനത്തെ കുറിച്ച് ഉമ്മൻചാണ്ടി ഒരിക്കലും ആശങ്കാകുലനായിരുന്നില്ല, മറിച്ച് ആ അഭ്യർത്ഥനകൾക്ക് പിന്നിലെ കണ്ണീരിനായിരുന്നു പരിഗണന. പൂർണ്ണമായും പൊതുജീവിതത്തിനായുള്ള സമർപ്പിച്ച, അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രതിവാര പരിപാടിയായിരുന്നു ഇത്. പുതുപ്പള്ളിയിലെ വീട്ടിൽ സ്ഥിരമായി എത്താൻ കഴിയാതെ പോയ ഒരേയൊരു കാലം കോവിഡ് മഹമാരിയുടെ സമയം മാത്രമായിരുന്നു.

ആരോഗ്യനില മോശമായതിനാൽ വേഗത കുറഞ്ഞുവെങ്കിലും ഉമ്മൻചാണ്ടി പുതുപ്പള്ളിക്കൊപ്പമായിരുന്നു. ആളുകളുടെ അഭ്യർത്ഥനകൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ വീടിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ആളുകളിൽ നിന്ന് ഞാൻ കേട്ടു.

Oommen Chandi | Death | News
കടപ്പാട് | പിആര്‍ഡി

ഗുരുതരമായ രോഗങ്ങളുള്ള, പ്രത്യേകിച്ച് കാൻസർ ബാധിച്ച പാവപ്പെട്ടവർക്ക് ധനസഹായം നൽകുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയെക്കുറിച്ച് പരാമർശിക്കാതെ പോയാൽ, ഞാൻ സത്യത്തിൽ നിന്ന് വളരെ അകലെയായിരിക്കും. 2011ൽ ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതി ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനീർ തുടച്ച് അവർക്ക് പുതുജീവൻ നൽകിയതെങ്ങനെയെന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്റെ അമ്മയുടെ കാൻസർ ചികിത്സക്കാലത്താണ്. കൗണ്ടറിൽ ബില്ലടയ്ക്കാൻ നിൽക്കുമ്പോൾ, അദ്ദേഹം പാവപ്പെട്ടവരുടെ പ്രതീക്ഷയുടെ കിരണമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു, ഉമ്മൻചാണ്ടി ശരിക്കും ഒരു ജനനേതാവായിരുന്നുവെന്ന് ആളുകൾ പറയുന്നത് ഞാൻ കേട്ടു.

അദ്ദേഹത്തിന്റെ നഷ്ടം പുതുപ്പള്ളിയുടെ നഷ്ടവും അതിലുപരി മലയാളിയുടെ നഷ്ടവുമാണ്. പകരം വെക്കാനില്ലാത്ത ഒരു നേതാവ്, ഉമ്മൻചാണ്ടിയുടെ വിയോഗം രാഷ്ട്രീയത്തിൽ നികത്താനാവാത്ത ശൂന്യത അവശേഷിപ്പിക്കുന്നു, ആ വിടവ് ഏതെങ്കിലും വ്യക്തിക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടോ നികത്താൻ കഴിയില്ല. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനോട് ഞാൻ എന്റെ ഹൃദയസ്പർശിയായ അനുശോചനം രേഖപ്പെടുത്തുന്നു!

Kottayam Oommen Chandy Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: