ആരാധനാലയങ്ങൾ തുറക്കൽ: മതമേലധ്യക്ഷൻമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തും

ഒരേസമയം എത്രപേർക്ക് പ്രവേശനം അനുവദിക്കാം എന്ന കാര്യത്തിലെല്ലാം ഇന്ന് തീരുമാനമാകും

Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടൻ. എന്തെല്ലാം മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം ആരാധനാലയങ്ങൾ തുറക്കേണ്ടതെന്ന് ഇന്ന് തീരുമാനിച്ചേക്കും. മതമേലധ്യക്ഷൻമാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തുന്നുണ്ട്. വീഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച. ചർച്ചയിൽ ഉയരുന്ന നിർദേശങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും. ഒരേസമയം എത്രപേർക്ക് പ്രവേശനം അനുവദിക്കാം എന്ന കാര്യത്തിലെല്ലാം ഇന്ന് തീരുമാനമാകും.

അതേസമയം, കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തിലധികമായി അടച്ചിട്ടിരിക്കുകയായിരുന്ന ആരാധനാലയങ്ങൾ തിങ്കളാഴ്‌ച മുതൽ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായാണ് വിവരം. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഇക്കാര്യം പറഞ്ഞിരുന്നു. ഒരേ സമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തിലും ഉത്സവങ്ങൾ പോലുളള ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ടീപോയ് കൊണ്ട് തലയ്‌ക്കടിച്ചു; പെട്ടെന്നുണ്ടായ പ്രകോപനം കൊലപാതകത്തിലേക്ക്

ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ കേന്ദ്രം ഇക്കാര്യം പ്രഖ്യാപിച്ചതിനു ശേഷമുണ്ടാകുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം പാടില്ലെന്ന് കേന്ദ്ര നിർദേശമുണ്ട്. ഇവിടുത്തെ മതമേധാവികളുമായി ചർച്ച ചെയ്ത് കേരളത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, കേരളത്തിൽ ആരാധനാലയങ്ങൾ തുറക്കണം എന്ന നിലപാടിലാണ് പ്രതിപക്ഷം. സംസ്ഥാനത്ത് മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുകയാണെന്ന് കെ.മുരളീധരൻ എംപി കുറ്റപ്പെടുത്തിയിരുന്നു. പ്രോട്ടോക്കോൾ പാലിച്ചു ആരാധനാലയങ്ങൾ തുറന്നേ മതിയാവൂ. ശബരിമലയിൽ കൈ പൊള്ളിയത് മുഖ്യമന്ത്രി മറക്കാതിരുന്നാൽ മതിയെന്നും മുരളീധരൻ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Religious place kerala pinarayi vijayan

Next Story
ടീപോയ് കൊണ്ട് തലയ്‌ക്കടിച്ചു; പെട്ടെന്നുണ്ടായ പ്രകോപനം കൊലപാതകത്തിലേക്ക്, പ്രതി പിടിയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com