അഫ്ഗാനിസ്ഥാന്‍ മുന്നോട്ട് വയ്ക്കുന്നത് വലിയ പാഠം; മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു: മുഖ്യമന്ത്രി

ശ്രീനാരായണ ഗുരുജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

CM Pinarayi Vijayan Press Meet, CM Covid Press Meet, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാള

തിരുവനന്തപുരം: ലോകത്തിന്‍റെ പല ഭാഗങ്ങളിലും വംശസ്പര്‍ദ്ധകളും വര്‍ഗീയ വിദ്വേഷങ്ങളും അതിന്‍റെ അടിസ്ഥാനത്തിലുള്ള രക്തച്ചൊരിച്ചിലുകളും ഏറി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മധ്യധരണ്യാഴി പ്രദേശങ്ങളില്‍ മുതല്‍ നമ്മുടെ അയല്‍ രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനില്‍ വരെ സ്ഥിതി അങ്ങേയറ്റം കലുഷമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണ ഗുരുജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നമ്മുടെ രാജ്യത്തു തന്നെ വര്‍ഗീയ വിദ്വേഷം ഇടയ്ക്കിടെ ഭീകരമായ മാനങ്ങളോടെ തല പൊക്കുന്നു. മത വര്‍ഗീയ ഭീകര സംഘടനകള്‍ ഇതുപോലെ മനുഷ്യത്വത്തെ ഞെരിച്ചുകൊല്ലുന്ന ഘട്ടം ചരിത്രത്തില്‍ അധികമുണ്ടായിട്ടില്ല. ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുമ്പോട്ടുപോകാന്‍ നമുക്കു കഴിയണം,” മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അഫ്ഗാനിസ്ഥാന്‍ വലിയ ഒരു പാഠമാണു മനുഷ്യരാശിയുടെ മുമ്പില്‍ വെയ്ക്കുന്നത്. മതമൗലികവാദത്തിന്‍റെ പേരില്‍ തീ ആളിപ്പടര്‍ത്തിയാല്‍, ആ തീയില്‍ത്തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും എന്ന പാഠം. ലോകത്തിന്‍റെ ഏതെല്ലാം ഭാഗത്ത് മനുഷ്യര്‍ ചേരിതിരിഞ്ഞ് സ്പര്‍ദ്ധ മുന്‍നിര്‍ത്തി വര്‍ഗീയ-വംശീയ തലങ്ങളില്‍ പൊരുതി നശിക്കുന്നുണ്ടോ അവിടെയൊക്കെ എത്തേണ്ട പാഠമാണ് ഗുരു മുന്നോട്ടുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

“പാലസ്തീന്‍റെ കാര്യത്തിലും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തിലും എന്നു വേണ്ട, ഇന്ത്യയില്‍ത്തന്നെ ഇടയ്ക്കിടെ കാണാവുന്ന വര്‍ഗീയ കലാപത്തില്‍വരെ പ്രവര്‍ത്തിക്കുന്നതു ചേരി തിരിഞ്ഞ മനുഷ്യരുടെ വംശ വിദ്വേഷമാണ്. പഞ്ചാബ് പ്രശ്നം, കാശ്മീര്‍ പ്രശ്നം തുടങ്ങിയവയിലൊക്കെ ഇതാണ് അടിയൊഴുക്കായി നിന്നതും. ഇത്തരം കാലഘട്ടങ്ങളില്‍ ഗുരുവചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്,” പിണറായി വിജയന്‍ പറഞ്ഞു.

Also Read: കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Religious and communal terrorism destroys humanity says pinarayi vijayan

Next Story
ഉത്രാട നാളില്‍ റെക്കോര്‍ഡിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍; 78 കോടി രൂപയുടെ വില്‍പനBevco, Onam, Liquor
The moderation of comments is automated and not cleared manually by malayalam.indianexpress.com