തിരുവനന്തപുരം: സമ്പർക്കത്തിലൂടെ കൂടുതൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് തിരവനന്തപുരത്ത് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവ്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. രാത്രി കർഫ്യൂവിലും കടകൾ തുറക്കുന്നതിലും ഇളവ് നൽകിയിട്ടുണ്ട്. നാളെ രാവിലെ ആറുമണി മുതലായിരിക്കും ഇളവുകൾ പ്രാബല്യത്തിൽ വരിക.

നഗര പരിധിയിൽ രാത്രി കർഫ്യൂ 7 മുതൽ പുലർച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളിൽ രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ. കടകൾ രാവിലെ 7 മുതൽ 12 വരെയും 4 മുതൽ 6 വരെ തുറക്കാം. പച്ചക്കറി, പലചരക്ക്, പാൽ കടകൾക്ക് മാത്രമേ തുറക്കാനാവൂ. ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകൾ വഴി മാത്രം അനുവദിക്കും. നിർമാണ പ്രവർത്തനങ്ങൾ തുടരാനും അനുമതിയുണ്ട്.

Also Read: തലസ്ഥാനത്തിന് പുറത്തും ഗുരുതരം, ഒരാഴ്ചക്കിടെ 2400 രോഗികൾ; അറിയാം ഇന്നത്തെ കോവിഡ് വാർത്തക

അതേസമയം രോഗവ്യാപനം വലിയരീതിയിലുണ്ടായ പൂന്തുറ, മാണിക്യ വിളാകം, പുത്തൻ പള്ളി മേഖലയിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം തുറക്കാം. സാധനങ്ങൾ വാങ്ങാനും മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ ആളുകൾക്ക് പുറത്തിറക്കാനാവൂ.

Also Read: തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കുടുംബങ്ങൾക്ക് 5 കിലോ അരി വീതം സൗജന്യമായി നൽകും

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓട്ടോ ടാക്സി സർവീസ് നടത്താനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ബസ് ഗതാഗതം ഉണ്ടാകില്ല. ഐടി സ്ഥാപനങ്ങൾ മിനിമം ജോലിക്കാരെ വച്ച് പ്രവർത്തിക്കാം.

അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ പത്ത് ദിവസത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂലായ് 13 വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെയാകും ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.