ദൃശ്യ ഇരയായത് മുൻ സഹപാഠിയുടെ കൊലക്കത്തിക്ക്; നിരന്തരം ശല്യം ചെയ്തു

വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വീടിന്റെ രണ്ടാം നിലയിലെ മുറിയിലുണ്ടായിരുന്ന ദൃശ്യയെ കുത്തുകയായിരുന്നു

stalking, stalking killings kerala, drishya murder case, drishya murder case perinthalmanna, drishya murder case malappurama, love rejection killings, love rejection killings kerala, indian express malayalam, ie malayalam

മലപ്പുറം: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തെ തുടർന്നുളള കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാവുന്നു. പ്രണയം നിരസിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ യുവാവ് യുവതിയെ കുത്തിക്കൊന്നു. പെരിന്തൽമണ്ണ എളാട് കൂഴംതുറ ചെമ്മാട്ടിൽ ദൃശ്യ (21)യാണ് കൊല്ലപ്പെട്ടത്. പ്രതി പെരിന്തൽമണ്ണ മുട്ടുങ്ങൽ സ്വദേശി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യ്ക്കും പരുക്കേറ്റു.

ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് രണ്ടാം നിലയിലെ കിടപ്പുമുറിയിൽവച്ചാണ് ദൃശ്യയെ യുവാവ് കുത്തിയത്. ദൃശ്യയുടെ നിലവിളി കേട്ട് ഓടിവന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരി ദേവശ്രീക്കു കുത്തേറ്റത്. ദൃശ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ദേവശ്രീ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചിലും കയ്യിലും കുത്തേറ്റിട്ടുണ്ട്. സംഭവസമയം ദൃശ്യയും സഹോദരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കൊലപാതകത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽ കയറിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വിനീഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുൻപ് പ്രതിയെ താക്കീത് ചെയ്തിരുന്നതായി മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു.

എൽഎൽബി വിദ്യാർത്ഥിയാണ് ദിവ്യ. പ്ലസ് ടു മുതൽ ദിവ്യയുടെ പുറകേ പ്രണയാഭ്യർത്ഥനയുമായി യുവാവ് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ സി.കെ. ടോയ്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം രാത്രി തീപിടിത്തമുണ്ടായിരുന്നു. ഇതിനു പിന്നിൽ വിനീഷ് ആണെന്ന സംശയം പൊലീസിനുണ്ട്.

തീപിടിത്തത്തിൽ മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഗോഡൗണ്‍ ഉള്‍പ്പെടെ പത്ത് കടമുറികളിലെ സാധനങ്ങള്‍ മുഴുവൻ കത്തിനശിച്ചിരുന്നു. പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റുകള്‍ ഒരുമണിക്കൂർ നീണ്ട ശ്രമഫലമായാണ് തീ അണച്ചത്.

Also Read: കേരളം അൺലോക്കായി; ഇളവുകൾ ഇങ്ങനെ

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടർന്ന് കേരളത്തിലുണ്ടായ കൊലപാതകങ്ങൾ

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ ആക്രമിക്കുന്ന സംഭവം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 2017 ജൂലൈയിൽ ആയിരുന്നു. പത്തനംതിട്ടയിലെ കടമ്മനിട്ടയിൽ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിനു സമീപമെത്തിയ യുവാവ് വിളിച്ചു വരുത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

പ്രണയാഭ്യർത്ഥന നിരസിച്ചതിന് തിരുവല്ലയിൽ പത്തൊമ്പതുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നത് 2019 മാർച്ച് 13 നാണ്. തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് റേഡിയോളജി കോഴ്സ് പഠിക്കുന്ന പെൺകുട്ടിയെ ക്ലാസിലേക്ക് പോകുന്ന വഴി തടഞ്ഞുനിർത്തി കുത്തി പരുക്കേൽപിച്ചതിനു ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഒൻപതു ദിവസത്തെ ചികിത്സയ്ക്കുശേഷം പെൺകുട്ടി മരിച്ചു.

തൃശൂരിൽ എൻജിനിയറിങ് വിദ്യാർഥിനിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നത് 2019 ഏപ്രിൽ നാലാം തീയതിയാണ്. ചിയാരത്ത് സ്വദേശി നീതുവിനെ സുഹൃത്തായ നിതീഷ് വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഇതേവർഷം ഒക്ടോബറിൽ എറണാകുളം കാക്കനാട് പ്ലസ് ടു വിദ്യാര്‍ഥിനിയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ഗുരുതരമായി പൊളളലേറ്റ യുവാവും മരിച്ചു. കാക്കനാട് കലക്ടറേറ്റിന് സമീപമുള്ള പെൺകുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

എറണാകുളത്തും മറ്റൊരു പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താനുള്ള ശ്രമവും നടന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി ക്ലാസ് കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം. ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. പെൺകുട്ടി സമീപത്തെ കടയിലേക്ക് ഓടി കയറി രക്ഷപ്പെട്ടു. നാട്ടുകാർ എത്തിയതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rejecting love proposal woman stabbed to death in perinthalmanna516246

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express