Latest News

ആദ്യ കടൽയാത്ര വിജയകരമായി പൂർത്തിയാക്കി ‘വിക്രാന്ത്’

ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപ്പന ചെയ്ത ‘വിക്രാന്ത്’ കൊച്ചിൻ ഷിപ്പ് യാർഡിലാണ് നിർമ്മിച്ചത്

INS Vikrant, Vikrant, Navy, Southern Naval Command, Cochin Shipyard, ഐഎൻഎസ് വിക്രാന്ത്, വിക്രാന്ത്, കൊച്ചി, കൊച്ചിൻ ഷിപ്പ്യാർഡ്, Kochi, Kochi News, Kerala News, Malayalam New, IE Malayalam

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനിക്കപ്പലായ ഐഎസി-1 എന്ന ഐഎൻഎസ് വിക്രാന്ത് ആദ്യ കടൽയാത്രാ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. നാലിന് കൊച്ചിയിൽനിന്ന് തിരിച്ച യാത്ര എട്ടിനാണ് കപ്പൽ പൂർത്തിയാക്കിയത്. ആസൂത്രണം ചെയ്ത പോലെ യാത്ര പൂർത്തിയാക്കാൻ സാധിച്ചതായി ദക്ഷിണ നാവിക കമാൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കപ്പൽ നാവിക സേനയുടെ ഭാഗമാവുന്നതിന് മുന്നോടിയായി ഇനിയും പരീക്ഷണ യാത്രകൾ തുടരും. ഇന്ത്യയുടെ പഴയ പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ പിൻഗാമി എന്ന നിലയിലാണ് പുതിയ വിക്രാന്ത് കപ്പൽ നിർമിച്ചത്.

നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി) രൂപകൽപ്പന ചെയ്ത വിക്രാന്ത് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡി(സിഎസ്എൽ)ലാണ് നിർമിച്ചത്.

262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമാണ് കപ്പലിന്. അഞ്ച് സൂപ്പർ സ്ട്രക്ചർ ഡെക്ക് അടക്കം 14 ഡെക്കുകളും 2,300-ലധികം കമ്പാർട്ടുമെന്റുകളും കപ്പലിലുണ്ട്. 1700-ഓളം നാവികരെ കപ്പലിൽ ഉൾക്കൊള്ളാനാവും.

Read More: കോവാക്സിനും കോവിഷീൽഡും മിക്സ് ചെയ്യുന്നത് രോഗപ്രതിരോധശേഷി നല്‍കും; ഐ.സി.എം.ആര്‍. പഠനം

കന്നി കപ്പൽ യാത്രയ്ക്കിടെ, കപ്പലിന്റെ പ്രകടനം, പ്രൊപ്പൽഷൻ, ഊർജോത്പാദനവും വിതരണവും , സഹായ ഉപകരണങ്ങളുടെ ശേഷി എന്നിവ ഉൾപ്പെടെയുള്ളവ പരിശോധിച്ചു.

ആസൂത്രണം ചെയ്തത് പോലെ യാത്ര പുരോഗമിച്ചെന്നും ക്രമീകരണങ്ങളുടെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും ദക്ഷിണ നാവിക കമാൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

“കോവിഡ് -19 മഹാമാരിയും കോവിഡ് പ്രോട്ടോക്കോളുകളും കാരണം വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടും കന്നി പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കാനായി. ഒരു ദശകത്തിലേറെയായി തുടരുന്ന സമർപ്പിത പരിശ്രമത്തിന്റെ സാക്ഷ്യമാണ് ഇത്. ഇതൊരു പ്രധാന നാഴികക്കല്ലും ചരിത്ര സംഭവവുമാണ്. 2022 ൽ സേനയുടെ കപ്പൽ നിരയിലേക്ക് ഇറങ്ങുന്നതിന് മുൻപ് ചെയ്യുന്നതിനുമുമ്പ് എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും പരിശോധിപ്പിച്ചുറപ്പിക്കാൻ കടലിലിറക്കിയുള്ള കൂടുതൽ പരീക്ഷണങ്ങൾ നടത്തും,” വാർത്താക്കുറിപ്പിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Reincarnated vikrant sails maiden sea trials

Next Story
സിപിഎം 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽCPIM, Bangal, Kerala, Lok Sabha Election 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com