തിരുവനന്തപുരം: മാധ്യമ നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നിലപാടിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. കെ.സി.ജോസഫാണ് മാധ്യമ നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നിലപാടിനെതിരെ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

മാധ്യമ നിയന്ത്രണമേർപ്പെടുത്തുന്നതിലൂടെ സർക്കാർ ജനാധിപത്യ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു. മാധ്യമ നിയന്ത്രണത്തിനായി പുറത്തിറക്കിയ സർക്കുലർ സർക്കാർ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സർക്കുലർ കീറിയെറിഞ്ഞ് പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറിങ്ങയത്.

നിയന്ത്രണത്തിനല്ല, സൗകര്യം ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി ഇ.പി.ജയരാജൻ അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.